കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന് കെ.ജി.രാജശേഖരന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ ഉണര്‍ത്തുന്നു. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമയില്‍ സജീവമായിരുന്നു രജശേഖരന്‍. സാധാരണക്കാരെ വിനോദിപ്പിക്കുന്നതരം ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. പ്രണയവും സ്റ്റണ്ടുമൊക്കെ കലര്‍ന്ന് തട്ടുപൊളിപ്പന്‍ സിനിമകളെന്നു പറയുമ്പോഴും അവയിലേറേയും വിജയങ്ങളായിരുന്നു.
ജയനും നസീറും സോമനുമൊക്കെ നായകന്മാരായ ചില ചിത്രങ്ങള്‍ വലിയ ഹിറ്റുകളുമായിരുന്നു. അന്തപ്പുരം, സാഹസം, വെല്ലുവിളി, തിരയും തീരവുമൊക്കെ അത്തരം പണംവാരി ചിത്രങ്ങളാണ്. അന്നത്തെ സാധാരണ പ്രേക്ഷകരെ മൂന്നു മണിക്കൂര്‍ പിടിച്ചിരുത്താവുന്ന വകയെല്ലാം ഉണ്ടായിരുന്നതിനാല്‍ വിജയ ചിത്രങ്ങളുടെ തിരക്കുള്ള സംവിധായകനായിരുന്നു അദ്ദേഹം. ഇരുപതിലധികം സിനിമകള്‍ രാജശേഖരന് സംവിധാനം ചെയ്തു.
ഇന്ദ്രധനുസ്, യക്ഷിപ്പാറു, വാളെടുത്തവന്‍ വാളാല്‍, അവന് ഒരു അഹങ്കാരി, പാഞ്ചജന്യം, മാറ്റുവിന്‍ ചട്ടങ്ങളെ, ചമ്പല്‍ക്കാട്, ബീഡിക്കുഞ്ഞമ്മ, മൈനാകം, ചില്ലുകൊട്ടാരം, തൊഴില്‍ അല്ലെങ്കില്‍ ജയില്‍, സിംഹധ്വനി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഇടവയില്‍ ജനിച്ച അദ്ദേഹം 1968ല്‍ മിടുമിടുക്കിയിലൂടെ അസിസ്റ്റന്റ് ഡയറക്റ്ററായി സിനിമാജീവിതം തുടങ്ങി. 78ല്‍ പുറത്തിറങ്ങിയ പദ്മതീര്ഥമായിരുന്നു ആദ്യസിനിമ. 72 വയസായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: