മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന പുതിയ ചിത്രമായ ലൂസിഫറിനായി കാത്തിരിക്കുയാണ് ആരാധകര്‍. മാര്‍ച്ച് 28ന് ഇറങ്ങുന്ന ചിത്രത്തിന്റെ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. സാനിയയുടെ സ്റ്റില്‍ ആണ് പുറത്തുവിട്ടത്. മാര്‍ച്ച് 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.
കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. ചിത്രത്തിന്റെ യുകെ, യൂറോപ്പ് തിയേറ്റര്‍ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍.
ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: