കേരളം ഭീതിയോടെയും അതിലേറെ ആശങ്കയോടെയും ചര്‍ച്ചചെയ്ത വിഷയമാണ് ലൗജിഹാദ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഹിന്ദു അല്ലെങ്കില്‍ ക്രൈസ്തവ പെണ്‍കുട്ടി മുസ്ലിമായാല് അതു ലൗ ജിഹാദായാണ് പൊതുസമൂഹം ചര്‍ച്ച ചെയ്തത്. പ്രണയത്തിനുപരി കൃത്യമായി ഇരകളെ കണ്ടെത്തുന്ന വിചിത്രവേലകളാണ് ഇവിടെ പ്രതിപാദ്യവിഷയം. ഇതില്‍ ഇരകളെ സൃഷ്ടിക്കുന്നതില്‍ വീട്ടുകാരുടെയും പൊതുസമൂഹത്തിന്റെയും ഒപ്പം ചില പ്രത്യയശാസ്ത്രങ്ങളുടെ പങ്കും ഞെട്ടിപ്പിക്കുന്നതാണ്.
സാഹചര്യം സൃഷ്ടിച്ച വാരിക്കുഴിയില്‍ നിന്ന് മോചനം ലഭിച്ചവരുടെ അനുഭവസാക്ഷ്യങ്ങളാണ് ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക് (ചിത്ര.ജി.കൃഷ്ണന്), ഒരു പരാവര്‍ത്തനത്തിന്റെ കഥ (ഒ.ശ്രുതി), ഞാന്‍ ആതിര (എസ്. ആതിര) എന്നീ ലഘുഗ്രന്ഥങ്ങള്‍.
‘ഇരുളില്‍ നിന്നു വെളിച്ചത്തിലേക്ക്’ എന്ന പുസ്തകം യുവാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു കൈപുസ്തകമാണ്. അസ്തിത്വം തിരിച്ചറിയാനാവാത്ത ആര്‍ക്കും സംഭവിക്കാവുന്ന കെടുതികളാണ് ചിത്ര എണ്ണിയെണ്ണി പറയുന്നത്. എല്ലാ മതങ്ങളും ഒരു പോലെയെന്ന തത്ത്വം പഠിപ്പിച്ച മാര്‍ക്സിസ്റ്റ് കുടുംബത്തില്‍ നിന്നുള്ള ഒരംഗത്തിനുണ്ടായ ദുര്യോഗം പലരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്.
അതുപോലെതന്നെയാണ് പുരോഗമനത്തിന്റെ പേരില്‍ സര്വമതസഹവര്ത്തിത്വം പ്രകടിപ്പിക്കുന്ന ആചാരപക്ഷവാദികളും. യാഥാസ്ഥിതികകുടുംബങ്ങളിലെ അനുഷ്ഠാനങ്ങളും ആചാരങ്ങളും പലപ്പോഴും വെറും വഴിപാടുകളായി മാറുന്നു. കൃത്യമായ മതപഠനമോ ധാരണയോ ഇല്ലാത്തവര്‍ സംഘടിതമത വിഭാഗ ങ്ങളുടെ കടുംപിടുത്തംനിറഞ്ഞ ആചാരാനുഷ്ഠാനങ്ങള്‍ക്കു മുന്നില്‍ പകച്ചു പോകുക സ്വാഭാവികം.
ഉന്നതവിദ്യാഭ്യാസമുള്ളവരും ഉന്നതജാതിക്കാരെന്നു പറയുന്നവരും എങ്ങനെ ജിഹാദി വലയില്‍ കുരുങ്ങുന്നു എന്നു ലളിതമായ ഭാഷയില്‍ ഒ.ശ്രുതി ‘ഒരു പരാവര്‍ത്തനത്തിന്റെ കഥ’ യില്‍ വിവരിക്കുന്നു. നമ്മുടെ മതേതരക്കാരില്‍ ഏറെപ്പേരും മതവാദികളാണെന്ന സത്യം സ്വാനുഭവത്തില്‍ ശ്രുതി വിശദീകരിക്കുന്നു. നമ്മുടെ പാരമ്പര്യമോ സംസ്കൃതിയോ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് സമയമില്ല.
പകരം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും യഥാവിധി കുത്തിച്ചെലുത്തുന്നുണ്ടുതാനും. പകുതിവെന്ത മന്ത്രവാദികളും ജ്യോത്സ്യന്മാരും വഹിക്കുന്ന പങ്കും അത്ഭുതകരമാണ്. സ്വധര്‍മം പഠിക്കാന്‍ അവസരമില്ലാത്തവര്‍ക്ക് പുതുമതം ഹരമായി മാറുന്നതെങ്ങനെയെന്നു ഈ പുസ്തകം വെളിവാക്കുന്നു.
നവോത്ഥാനക്കാരും ആവിഷ്കാര സ്വാതന്ത്ര്യക്കാരും പര്‍ദ്ദക്കുള്ളിലേക്ക് വലിയുന്ന കാഴ്ച വളരെ ദയനീയമാണ്. തന്നോടൊപ്പം കുടുംബവും ഇസ്ലാംമതം സ്വീകരിക്കണമെന്ന വാശി പ്രവൃത്തിയില്‍ എത്തിച്ച രീതി വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുകയാണ് ‘ഞാന്‍ ആതിര’. തന്നെ സ്നേഹിച്ചവരെയൊക്കെ ഉപേക്ഷിച്ച് ഇസ്ലാം ആണ് ഏകരക്ഷ എന്നുറച്ചു വിശ്വസിച്ച് ഇറങ്ങിത്തിരിച്ച യുവതി, ആ മതം സ്വീകരിക്കാനും ജിഹാദിയാകാനും ന്യായാന്യായങ്ങള്‍ നിരത്തി മാതാപിതാക്കളെ ത്രിശങ്കുവിലാക്കി. ഒടുവില്‍ മതപഠനങ്ങളുടെ തിരിച്ചറിവില്‍ സനാതനധര്മത്തിലേക്കു തിരിച്ചുവരുന്നു.
ഈ മൂന്നു യുവതികളും സത്യം തിരിച്ചറിയാന്‍ നടത്തിയ അന്വേഷണങ്ങളും പഠനങ്ങളുമാണ് ഈ ഗ്രന്ഥങ്ങളില്‍ പൊതുവേ പരാമര്‍ശിക്കുന്നത്. ഹിന്ദു കുടുംബങ്ങളില്‍ സ്വന്തം മതപ്രമാണങ്ങളെക്കുറിച്ച് അഭിമാനമില്ലാ യ്മയും അറിവില്ലായ്മയും പുരോഗമന ലക്ഷണമായി കാണുന്നു.
അവ പഠിപ്പിക്കാത്തതും സംശയങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കാത്തതും പുതുതലമുറയില്‍ സൃഷ്ടിച്ച വേവലാതി രേഖകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മതപരിവര്‍ത്തനം നടത്തുന്നവരുടെ ലക്ഷ്യവും ഉദ്ദേശശുദ്ധിയില്ലായ്മയും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വന്തം കുടുംബബന്ധം തകര്‍ക്കുന്നു. അച്ഛനമ്മമാരോട് ശത്രുതയും ആചാരാനുഷ്ഠാനങ്ങളോട് അവജ്ഞയും സൃഷ്ടിക്കുന്നു.
സതീര്ത്ഥ്യരെന്നു കരുതിയവരില്‍ പലരും തീവ്രമതപ്രചാരകരാണെന്ന തിരിച്ചറിവ്, ജിഹാദികളുടെ തനിനിറം വെളിപ്പെടുത്തുന്നു; ഒപ്പം ഇസ്ലാമിക ദര്‍ശനത്തിന്റെ പരിമിതിയും. ആര്‍ഷവിദ്യാസമാജം നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും എത്ര വിപുലമാണെന്ന് ബോധ്യപ്പെടുത്തുന്നു. തങ്ങളെ അതെങ്ങിനെ സ്വാധീനിച്ചുവെന്നും, സംശയദൂരീകരണത്തിനു പ്രാപ്തമാക്കിയെന്നും അക്കമിട്ടു നിരത്തുന്നു. ഖുറാനും ജിഹാദിവചനങ്ങളും മുന്‍നിര്‍ത്തിതന്നെ ഇസ്ലാംമത അപചയങ്ങള്‍ തുറന്നു കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: