കോട്ടയം: സ്വതന്ത്രനായി ഇടുക്കി സീറ്റില്‍ മത്സരിക്കാനുള്ള പി.ജെ. ജോസഫിന്റെ മോഹം പൊലിയുന്നു. ഇനി ഘടകകക്ഷികളില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് ജോസഫിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചത്. കേരള കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കാതെ ജോസഫിന് സീറ്റ് കൊടുക്കുമ്പോള്‍ ഫലത്തില്‍ കേരള കോണ്‍ഗ്രസിന്റെ അക്കൗണ്ടിലായിരിക്കും വരുന്നത്. ഇതിനെ കോട്ടയത്തെയും ഇടുക്കിയിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. രാജ്യസഭാ സീറ്റിനും കോട്ടയം ലോക്സഭാ സീറ്റിനും പിന്നാലെ ഇടുക്കി കൂടി കൊടുക്കുമെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. ഇതോടെയാണ് ജോസഫിന്റെ സാധ്യതകള്‍ പൂര്‍ണമായി അടഞ്ഞത്. ഇടുക്കി സീറ്റില്‍ കണ്ണും നട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കളും സീറ്റ് വിട്ട് കൊടുക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു.
കേരള കോണ്‍ഗ്രസിനോടുള്ള അമിത വിധേയത്വത്തില്‍ കോണ്‍ഗ്രസ് ഡിസിസിക്കുള്ളില്‍ ഏറെ നാളായി അമര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഇടുക്കി സീറ്റും കൂടി വിട്ടുകൊടുക്കാനുള്ള ആലോചന ഉണ്ടായത്. ജോസ് . കെ. മാണിയുടെ പാര്‍ലമെന്റ് അംഗത്വം സുരക്ഷിതമാക്കാന്‍ രാജ്യസഭാ സീറ്റ് നല്‍കിയപ്പോഴെ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി നടമാടിയിരുന്നു. ഇേതത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ കോട്ടയം ലോക്സഭാ സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം ശക്തമായി. ഒടുവില്‍ കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് വിട്ട് കൊടുക്കുകയും ചെയ്തു. അവരുടെ തമ്മിലടി തീര്‍ക്കാന്‍ ഇടുക്കിയും കൂടി കൊടുക്കാന്‍ ആലോചനയുണ്ടായതോടെ അമര്‍ഷം പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: