കോഴിക്കോട്: മാറാട് കേസില്‍ 12 വർഷത്തേക്ക് ശിക്ഷിച്ചയാളെ മരിച്ച നിലയില്‍. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
മാറാട് കോടതി 12 വർഷത്തേക്ക് ശിക്ഷിച്ച ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
രണ്ട് ദിവസമായി ഇല്യാസിനെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
















