കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ്് തന്നെ കെ.വി. തോമസിനും, ബെന്നി ബെഹനാനും വോട്ട് അഭ്യര്‍ത്ഥിച്ച് ചുവരെഴുത്തുകള്‍തുടങ്ങി. എറണാകുളത്തെ എംപി: കെ.വി. തോമസിന് വോട്ടഭ്യര്‍ത്ഥിച്ച് ചുവരെഴുത്തുകളും,പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ചാലക്കുടിയില്‍ ബെന്നി ബഹനാന്റെ പേരിലും പോസ്റ്ററുകള്‍ എത്തിയത്.
ഔദ്യോഗിക പ്രഖ്യാപനത്തിന് കാക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സജീവമായിരിക്കുകയാണ് കെ.വി. തോമസ്. സ്ഥാനാര്‍ത്ഥിയാണെന്ന വരവറിയിച്ച് വലിയ കട്ടൗട്ടുകളും ഫ്ളക്സുകളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഇത് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനു തുല്യമാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. തുടക്കത്തില്‍ തോമസ് സീറ്റ് ഉറപ്പിച്ചിരുന്നെങ്കിലും തര്‍ക്കങ്ങളോടെ വിഷയം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ എത്തിയിരിക്കുകയാണ്. തോമസിന് വീണ്ടും നറുക്ക് വീഴുമോ അതോ ഹൈബി ഈഡനെ രംഗത്തിറക്കുമോ എന്നറിയാന്‍ ഇനിയും രണ്ടുമൂന്ന് ദിവസങ്ങള്‍ കാക്കണം.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന് നേരത്തേ ഹൈബി വ്യക്തമാക്കിയിരുന്നു. എന്നാല്‍, തോമസ് തന്നെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുന്നത്. തോമസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തില്‍, കൊച്ചിയില്‍ എത്തിയ വേളയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് കെ.വി. തോമസ് ഉദ്ഘാടനവും ചെയ്തു.
എറണാകുളം പിടിക്കാന്‍ മോഹമിട്ട് പി. രാജീവിനെ ഇറക്കി ഇടതുമുന്നണി പ്രചാരണം തുടങ്ങി. മതമേലദ്ധ്യഷന്മാരുടെ പിന്തുണ തേടുന്ന തിരക്കിലാണ് രാജീവ് കോണ്‍ഗ്രസ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ എറണാകുളത്തെ പ്രചാരണം സജീവമാകും. ഈയാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിമാരുടെ ചിത്രം വ്യക്തമാകും.
ചാലക്കുടിയില്‍ ചാക്കോ വന്നേക്കും
കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പിടിവലി മുറുകുന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പേരാണ് തുടക്കത്തില്‍ ഉയര്‍ന്നതെങ്കിലും പി.സി. ചാക്കോക്കായിരിക്കും സീറ്റെന്നാണ് പുതിയ വിവരം. തുടക്കത്തില്‍ ഒഴിഞ്ഞുമാറിയ ചാക്കോ, ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തിലാണ് ഇക്കുറി മത്സരിക്കുന്നതെന്നറിഞ്ഞതോടെയാണ് സീറ്റിന് പിടിമുറക്കിയത്. കഴിഞ്ഞ പ്രാവശ്യം ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് ഈ തെരഞ്ഞെടുപ്പില്‍ സഖാവായിട്ടാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്നസെന്റ് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് തേടുന്നത് തനിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് ചാലക്കുടിയില്‍ ചാക്കോ ഇറങ്ങാന്‍ ഒരുങ്ങുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപി മാരായിരുന്ന കെ.പി. ധനപാലനും പി.സി. ചാക്കോയും മണ്ഡലം പരസ്പരംവച്ചു മാറുകയായിരുന്നു. ഹൈക്കമാന്‍ഡിലെ സ്വാധീനമാണ് ചാക്കോയുടെ വിശ്വാസം. ഇതിനിടെ, ബെന്നിക്കായി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ചുമരെഴുത്തും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: