കണ്ണൂര്‍: സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബിന്റെയും കാസര്‍കോട്ട് പെരിയയിലെ കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളെ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന് ദേശീയ തലത്തില്‍ സിപിഎമ്മുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം വിനയാകും. ഇന്ന് ഉച്ചയ്ക്ക് 1.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ അവിടെ വച്ചാണ് ഷുഹൈബിന്റെ ബന്ധുക്കളെ കാണുക. 30 മിനിറ്റാണ് ഇവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. തുടര്‍ന്ന് ഹെലിക്കോപ്റ്ററില്‍ കാസര്‍കോട്ടെത്തുന്ന രാഹുല്‍ റോഡ് മാര്‍ഗം കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടിലെത്തും.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന രാഹുലിന് നേരത്തെയെടുത്ത നിലപാടുകളും പ്രസ്താവനകളും തിരിച്ചടിയാകും. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കേരളത്തിലെ കോണ്ഗ്രസുകാര്ക്കിടയില് നിന്ന് സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും സിപിഎമ്മിനെ പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ വിശ്രമമില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. സിപിഎമ്മിനെ വിമര്‍ശിക്കാതെയുള്ള രാഹുലിന്റെ പ്രസ്താവന അണികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു.
ദേശീയതലത്തില്‍ സിപിഎമ്മുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയ്ക്ക് കോട്ടമുണ്ടാകുമെന്ന ഭയത്തിലാണ് രാഹുല്‍ എങ്ങും തൊടാത്ത പ്രസ്താവന നടത്തിയത്. കേരളത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ജനമഹായാത്രയിലും സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: