ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുരോഹിതര്‍ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടരുതെന്ന മുന്നറിയിപ്പുമായി ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. പുരോഹിതര്‍ക്കയച്ച രഹസ്യ സര്‍ക്കുലറിലാണ് രാഷ്ട്രീയം സഭയുടെ വഴിയല്ലെന്നും ഇതില്‍ ഇടപെടരുതെന്നും വ്യക്തമാക്കുന്നത്.
2014 തെരഞ്ഞെടുപ്പില്‍ മുന്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കത്തോലിക്കാ സഭയും ജോയ്സ് ജോര്‍ജിന് വേണ്ടി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ ബിഷപ്പ് സമദൂര നിലപാടുമായി രംഗത്തെത്തുന്നത്. നാം നേരിട്ട് ഇടപെടേണ്ട. നമ്മുടെ ആള്‍ക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്വയം തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. അതിനാല്‍, പുരോഹിതര്‍ യാതൊരു കാരണവശാലും തെരഞ്ഞെടുപ്പില്‍ ഇടപെടുകയോ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളോ ചര്‍ച്ചകളോ നടത്തുകയോ ചെയ്യരുത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഭ കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതാണ് ഇടുക്കിയിലെ തോല്‍വിക്ക് ആഘാതം കൂട്ടിയതും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇടുക്കി മുന്‍ എംപി പി.ടി. തോമസിനെതിരേ ബിഷപ്പും സഭയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ് പകരക്കാരനായെത്തിയെങ്കിലും വലിയ തോല്‍വിയായിരുന്നു ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: