ലക്കിടി: കരിന്തണ്ടന്‍ സ്മൃതിയാത്ര വിവിധ പരിപാടികളോടെ നടന്നു. രാവിലെ അടിവാരത്തു നിന്ന് ഗോത്രസ്മൃതി ഉണര്‍ത്തുന്ന ചടങ്ങുകളോടെ ആരംഭിച്ച യാത്രയില്‍ നിലമ്പൂര്‍, തുഷാരഗിരി, പേരാവൂര്‍, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സമുദായാംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
ചുരത്തിന്റെ ഉപജ്ഞതാവായ തങ്ങളുടെ പൂര്‍വ്വികന്റെ പേരു തന്നെ ചുരത്തിനിടണമെന്ന ആവശ്യം ഇത്തവണയും യാത്രാവേളയിലെ പ്രധാന ആവശ്യമായിരുന്നു.
വൈകിട്ട് ലക്കിടി ചങ്ങല മരച്ചുവട്ടില്‍ സ്മൃതി സമ്മേളനത്തില്‍ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിസയുടെ പ്രസിഡന്റ് ഡോ.സി. സുരേഷ്‌കുമാര്‍, ചലച്ചിത്രപ്രവര്‍ത്തകന്‍ ശശി അയ്യന്‍ച്ചിറ, ശ്യാംരാജ് എന്നിവര്‍ പങ്കെടുത്തു.
പണിയ സമുദായത്തില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ രേഷ്മ, സനല്‍ കൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു. യോഗത്തില്‍ വാസുദേവന്‍ ചീക്കല്ലൂര്‍, എന്‍.പി. പത്മമാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















