കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് ആര്‍എംപി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുക.
വടകരയില്‍ കെ.കെ. രമയാണ് മത്സരിക്കുന്നത്. മറ്റ് മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കുമെന്ന് ആര്‍എംപി പ്രസിഡന്റ് എന്‍. വേണു അറിയിച്ചു. അതേസമയം വടകരയുള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. കോണ്‍ഗ്രസ് മുന്‍കൈ എടുത്താല്‍ അക്കാര്യം പരിഗണിക്കുമെന്ന് വേണു അറിയിച്ചു.
















