ഗ്വാളിയോര്‍: നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ദേശവ്യാപകമായി ആഘോഷിക്കാന്‍ ആര്‍എസ്എസ് ആഹ്വാനം. സ്വതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണ്ണായക ഏടായിരുന്നു 1943 ഒക്ടോബര്‍ 21ല്‍ നേതാജി നടത്തിയ ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപനം, സര്‍കാര്യവാഹ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന് നേവി പിടിച്ചടക്കിയ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജപ്പാന് സര്‍ക്കാര്‍ നേതാജിക്ക് വിട്ടു നല്കിയപ്പോള് ഷഹീദ്, സ്വരാജ് എന്ന പേരുകള്‍ ആണ് അവയ്ക്ക് അദ്ദേഹം ഇട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ നീക്കങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകര്‍ന്ന സംഭവങ്ങള്‍ ആണത്. ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ സ്വാഗതം ചെയ്യുന്നതായും സര്‍കാര്യവാഹ് അറിയിച്ചു.
ഇത്രയും ഉജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രം രാജ്യത്തെ യുവ സമൂഹത്തിന് പ്രേരണാദായകമാക്കി തീര്‍ക്കുന്നതിനായി വിവിധ സംഘടനകള്‍ പരിപാടികള്‍ നടത്തണം എന്നും ഭയ്യാജി ജോഷി നിര്‍ദേശിച്ചു. ഭാരത ചരിത്രത്തിലെ ചില ഏടുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് എബിപിഎസ് തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള പത്രസമ്മേളനത്തില്‍ അഖില ഭാരതീയ സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ കുറ്റപ്പെടുത്തി.
ബംഗാള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണോ നേതാജിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന ചോദ്യത്തിന് ദേശീയ നേതാക്കള്‍ മുഴുവന്‍ ദേശത്തിന്റെയും സ്വത്താണെന്ന് സഹസര്‍കാര്യവാഹ് മറുപടി നല്കി. ഗാന്ധിജി ഗുജറാത്തിന്റെ മാത്രമാണോ എന്നും ശ്രീനാരായണ ഗുരു കേരളത്തിന്റെ മാത്രം ആണോ എന്നും അദ്ദേഹം ചോദിച്ചു.
ലോകത്തിന് ഭാരതം നല്കിയ അമൂല്യമായ സംഭാവനയാണ് ഭാരതീയ കുടുംബ സംവിധാനം എന്ന് എബിപിഎസ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ സവിശേഷതയായ മൂല്യാധിഷ്ഠിത കുടുംബ സംവിധാനം എല്ലാവരിലേക്കും എത്തിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. ഇതിനായി സംഘ സ്വയംസേവകരും യുവ സമൂഹവും മുന്നിട്ടിറങ്ങണമെന്നും ഹൊസബളെ അറിയിച്ചു. വിവിധ വിഷയങ്ങളിലുള്ള ആര്‍എസ്എസിന്റെ നിലപാടുകള്‍ ഇന്ന് രാവിലെ സര്‍കാര്യവാഹ് ഭയ്യാജി ജോഷി നടത്തുന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കും. മൂന്നു ദിവസമായി തുടരുന്ന എബിപിഎസ് ഇന്ന് വൈകിട്ട് സമാപിക്കും.
എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം: ആര്‍എസ്എസ് പ്രമുഖര്‍ക്ക് ആദരാഞ്ജലി
ഗ്വാളിയോര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം വോട്ടുകളും രേഖപ്പെടുത്തി എല്ലാവരും സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അഭ്യര്‍ഥിച്ചു.
ദേശതാത്പര്യങ്ങള്‍ക്ക് വേണ്ടി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കേ രാജ്യവികസനം സാധ്യമാക്കാനാവൂ. അനുകൂലമായ ദേശീയ അന്തരീക്ഷത്തില്‍ സംഘ കാര്യകര്‍ത്താക്കള്‍ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപൂര്‍ത്തീകരണം വേഗത്തില്‍ സാധ്യമാക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ മാസങ്ങളില്‍ അന്തരിച്ച രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, സംവിധായകന് മൃണാള്‍ സെന്‍, കേന്ദ്രമന്ത്രി അനന്തകുമാര്‍, മുന്‍ കേന്ദ്രമന്തിമാരായ ജാഫര്‍ ഷെരീഫ്, അംബരീഷ്, നടി ശ്രീദേവി തുടങ്ങിയ പ്രമുഖര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗം എം.ഐ. ഷാനവാസ്, മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ, സംവിധായകന് ലെനിന് രാജേന്ദ്രന്, കവി എം.എന്‍. പാലൂര്, സ്വാമി വിജയഭാസ്കരാനന്ദ എന്നിവരെയും ആര്‍എസ്എസ് അനുസ്മരിച്ചു.
മുന്‍ വര്‍ഷത്തേക്കാള്‍ ശാഖകളുടെ എണ്ണം 299 കൂടി 59, 266 എത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ചേരുന്ന മിലനുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 824 എണ്ണം കൂടി 17, 229 ആയി. മാസത്തില്‍ ഒരു തവണ നടക്കുന്ന സംഘ മണ്ഡലി 352 എണ്ണം വര്‍ധിച്ച് 8,328 ആയും ഉയര്‍ന്നു. രാജ്യത്തെ 37,011 സ്ഥലങ്ങളില്‍ ആണ് സംഘ പ്രവര്‍ത്തനം നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: