തിരുവനന്തപുരം: വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചു. വനിതാ ദിനമായ വെള്ളിയാഴ്ച രാത്രി 11:15ന് ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്ത് നില്‍ക്കുമ്പോള്‍ ദല്‍ഹി സ്വദേശിയായ പൈലറ്റിനോട് ഓട്ടോ ഡ്രൈവര്‍ അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















