തിരുവനന്തപുരം: അനധികൃത നിയമനം നടത്തി ലോക്സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആഭ്യന്തര വകുപ്പിന്റെ സ്ഥലം മാറ്റത്തില്‍ ചട്ടലംഘനം. തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാമിനെ ദക്ഷിണ മേഖല എഡിജിപി ആയി നിയമിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വകുപ്പില്‍ നടത്തുന്ന സ്ഥലംമാറ്റത്തില്‍ സ്വദേശത്തോ ഇപ്പോള്‍ ജോലി നോക്കുന്ന സ്ഥലത്തോ മാറ്റം നല്കാന് പാടില്ല. മാത്രമല്ല ഒരു സ്ഥലത്ത് മൂന്നു വര്‍ഷം ജോലി നോക്കാനും പാടില്ല. എന്നാല്‍ ആറ് വര്‍ഷമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയ്ഞ്ച് ഐജിയായിരുന്നു മനോജ് എബ്രഹാം. മാത്രമല്ല തിരുവല്ല സ്വദേശിയുമാണ്. ഇതെല്ലാം നിലനില്‍ക്കെയാണ് തിരുവനന്തപുരം റെയ്ഞ്ച് ഉള്‍പ്പെടുന്ന ദക്ഷിണ മേഖലാ എഡിജിപിയായി നിയമിച്ചിട്ടുള്ളത്.
ആറ് വര്‍ഷമായി മനോജ് എബ്രഹാമിന് സ്ഥലം മാറ്റം നല്‍കിയിട്ടില്ല. ആഭ്യന്തരവകുപ്പില്‍ മുഴുവന്‍ അഴിച്ചുപണി നടന്നപ്പോഴും മനോജ് എബ്രഹാമിന് മാറ്റം നല്‍കാതിരുന്നത് വിവാദമായിരുന്നു. തിരുവനന്തപുരം റെയ്ഞ്ചിലെ ക്വാറി മാഫിയകള്‍ക്ക് വേണ്ടിയാണ് മനോജ് എബ്രഹാമിന് സ്ഥലം മാറ്റം നല്‍കാത്തതെന്ന് അന്ന് ആരോപണവും ഉയര്‍ന്നു.
തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത തള്ളനാവില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന വിവരം. അതീവ ജാഗ്രത നല്‍കേണ്ടപ്പോഴാണ് ഏറ്റവും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ക്വാറികളുമായി അടുത്ത ബന്ധമുള്ള മനോജ് എബ്രഹാമിന് ദക്ഷിണ മേഖലയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ശബരിമലയിലെ ആചാരലംഘനത്തിന് ചുക്കാന്‍ പിടിച്ചത് മനോജ് എബ്രഹാമാണ്. സ്ത്രീകളെ ഒളിപ്പിച്ച് കടത്തിയത് മനോജ് എബ്രഹാമിന്റെ പദ്ധതി അനുസരിച്ചായിരുന്നു. ആയിരക്കണക്കിന് അയ്യപ്പഭക്തരെ കേസില്‍ കുടുക്കിയതിലും ജയിലിലടച്ചതിന് പിന്നിലും മനോജ് എബഹ്രാമാണ്. അങ്ങനെ ഉള്ള ഒരാള്‍ക്ക് പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: