കൊച്ചി: കെഎസ്എഫ്ഇ ചിട്ടി പിടിച്ചവരുടെ കൈയില്‍ നിന്ന് ഇൗടാക്കിയ സേവന നികുതി കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പ് മടക്കി നല്‍കുന്നു. ജനലക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് ഈ നടപടി.
2012 ജൂലൈ ഒന്നു മുതല്‍ 2015 ജൂണ്‍ 14 വരെയായി കെഎസ്എഫ്ഇയുടെ പലതരത്തിലുള്ള, പല തുകകളുടെ ചിട്ടി പിടിച്ചവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 13 ആണ്.
കെഎസ്എഫ്ഇയില്‍ പേരും ചിട്ടി നമ്പരും നല്‍കിയാല്‍ സേവന നികുതി ഇൗടാക്കിയതിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റും അപേക്ഷാ ഫോമും ലഭിക്കും. ആധാര്‍, പാന്‍ കാര്‍ഡുകളുടെയും ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജിന്റെയും കോപ്പികള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്ഥലങ്ങളിലെ കേന്ദ്ര കേന്ദ്ര ചരക്ക് സേവന നികുതി ഓഫീസിലാണ് നല്‍കേണ്ടത്.
ഒരാള്‍ക്ക് എത്ര ചിട്ടിയുണ്ടോ അത്രയും അപേക്ഷകളും കോപ്പികളും നല്‍കേണ്ടിവരും. കേന്ദ്ര നികുതി വകുപ്പ് രേഖകള്‍ പരിശോധിച്ച് അക്കൗണ്ടിലേക്ക് പണം മടക്കി നല്‍കും. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടുമോയെന്ന് വ്യക്തമല്ല.
















