കൊച്ചി: പൂന്താനം ദിനമായ നാളെ ജ്ഞാനപ്പാന ആലപിച്ചു കൊണ്ട് അമ്മമാരും കുട്ടികളും അടങ്ങുന്ന ഭക്തജനസംഘം ക്ഷേത്രപ്രദക്ഷിണം ചെയ്യുക എന്ന നൂതന പദ്ധതിക്കു ധര്‍മപ്രബോധനസഭ കേരളവ്യാപകമായി തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറോടെ ക്ഷേത്രനടയില്‍ ആലാപനം ആരംഭിച്ച് ദീപാരാധനയ്‌ക്കു മുമ്പ് നടയ്‌ക്കല്‍ സമര്‍പ്പിക്കുന്നിടത്ത് ‘ജ്ഞാനപ്രദക്ഷിണം’ അവസാനിക്കും. ജീവിതമൂല്യങ്ങളെ അതിലളിതമായും മധുരമായും ഹൃദ്യമായും ആവിഷ്‌കരിച്ചിട്ടുള്ള വിശ്വോത്തര മഹാകാവ്യമായ ജ്ഞാനപ്പാനയുടെ സന്ദേശം സാധാരണക്കാരില്‍ എത്തിക്കുകയാണ് ലക്ഷ്യം. രാമനവമി, ശങ്കരജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണജയന്തി, ഭഗവദ്ഗീതാജയന്തി തുടങ്ങിയ വിശേഷദിവസങ്ങളിലും ജ്ഞാന പ്രദക്ഷിണം തുടരുമെന്നും സംഘാടകര്‍ പറഞ്ഞു. ധര്‍മപ്രബോധനസഭ ഭാരവാഹികളായ പി.ഐ. ശങ്കരനാരായണന്‍, ശങ്കരന്‍ പോറ്റി പങ്കെടുത്തു.
















