ന്യൂദല്‍ഹി: വിമുക്തഭടന്മാര്ക്കുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇസിഎച്ച്എസ്) രണ്ടാം ലോകമഹായുദ്ധ ഭടന്മാര്ക്കും എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (ഇസിഒമാര്), ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (എസ്എസ്സിഒമാര്) കാലാവധിക്ക് മുമ്പ് പിരിഞ്ഞവര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി. ഇതോടെ 43,000ലധികം പേര്‍ക്ക് നിബന്ധനകളോടെ ഇസിഎച്ച്എസ് സൗകര്യത്തിന്റെ കീഴില്‍ 425 ഇസിഎച്ച്എസ് പോളിക്ലിനിക്കുകള്‍, എംപാനല്‍ ചെയ്തിട്ടുള്ള 25,000ലധികം വരുന്ന സ്വകാര്യ ആശുപത്രികള്‍, രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയില്‍ സൗജന്യ മെഡിക്കല്‍ പരിരക്ഷ ലഭിക്കും. പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തില്‍ ഇസി എച്ച്എസ്സില്‍ ചേരുന്നതിന് യുദ്ധ-വിധവകളെ ഒറ്റത്തവണ സംഭാവനയില് നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
2003-ല്‍ എന്‍ഡിഎ സര് ക്കാര് ആരംഭിച്ച ഇസിഎച്ച്എസ്സിലൂടെ 54 ലക്ഷം വിമുക്തഭടന്മാരായ പെന്‍ഷന്‍കാര്‍, അവരുടെ ആശ്രിതര്‍, മറ്റ് ചില വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മികച്ച ഗുണനിലവാരമുള്ള മെഡിക്കല്‍ പരിരക്ഷ ലഭ്യമാക്കുന്നുണ്ട്. നാലുപതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നേരത്തെ മോദി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇതിലൂടെ 20 ലക്ഷത്തിലേറെ വിമുക്തഭടന്മാര്ക്ക് 35,000 കോടിയിലേറെ രൂപ ചെലവഴിച്ചു. പെന്ഷന് 40 ശതമാനം വര്‍ധിപ്പിച്ചു. കാലാവധിക്ക് മുമ്പേ വിരമിച്ചവര്‍ക്ക് അംഗപരിമിത പെന്ഷന്, യഥാര്‍ത്ഥ നിയന്ത്രണരേഖ, നിയന്ത്രണ രേഖ, അന്താരാഷ്ട്ര അതിര്‍ത്തി എന്നിവിടങ്ങളിലുള്ളവര്‍ക്ക് യുദ്ധഅപകട നഷ്ടപരിഹാര പ്രയോഗക്ഷമതയ്ക്ക് അര്‍ഹത, പുതുതായി രൂപം നല്കിയ ആര്‍മി കാഷ്വാലിറ്റി ക്ഷേമനിധിയിലൂടെ സൈനികരുടെ പരമത്യാഗത്തിന് സാമ്പത്തിക സഹായം, എക്സ്-ഗ്രേഷ്യാ, അഡ്ഹോക്ക് അലവന്‍സുകള്‍ എന്നിവയും വര്‍ധിപ്പിച്ചു.
പ്രളയം: 3342 കോടിയുടെ പദ്ധതിക്ക് അംഗീകാരം
ന്യൂദല്‍ഹി: വെള്ളപ്പൊക്ക നിയന്ത്രണം, നദീ സംരക്ഷണം, അതിര്‍ത്തി പ്രദേശങ്ങളിലെ പ്രവര്‍ത്തനം എന്നിവയ്ക്ക് 2017-18 മുതല്‍ 2019-20 കാലത്ത് 3342 കോടി വിഹിതമുള്ള ‘ഫ്ളഡ് മാനേജ്മെന്റ് ആന്‍ഡ് ബോര്‍ഡര്‍ ഏരിയ പ്രോഗ്രാ’മിന് (എഫ്എംബിഎപി) കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. കാര്യക്ഷമമായ വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണൊലിപ്പ് തടയല്‍, കടലാക്രമണ നിയന്ത്രണം എന്നിവയ്ക്കായി രാജ്യത്താകമാനം പദ്ധതി നടപ്പാക്കും. രാജ്യത്തെ നഗരങ്ങള്‍, ഗ്രാമങ്ങള്‍, വ്യവസായ സംരംഭങ്ങള്‍, വാര്‍ത്താവിനിമയ ബന്ധങ്ങള്‍, കൃഷി നിലങ്ങള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയവയ്ക്ക് വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും രക്ഷ നല്‍കുന്നതാണ് നിര്‍ദേശം. വൃഷ്ടിപ്രദേശ പരിപാലന പ്രവര്‍ത്തനങ്ങള്‍ നദികളിലേക്ക് എക്കല്‍ വന്‍തോതില്‍ വന്നടിയുന്നത് കുറയ്ക്കുന്നതിന് സഹായിക്കും.
വെള്ളപ്പൊക്ക നിയന്ത്രണ ഘടകങ്ങളിലെ പ്രവൃത്തികള്‍ക്ക് പൊതുവിഭാഗത്തിലുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ധനവിനിയോഗ മാതൃക കേന്ദ്രവും സംസ്ഥാനങ്ങളും 50 ശതമാനം വീതം എന്ന നിലയിലായിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കേന്ദ്രം 70 ശതമാനം വഹിക്കും. നദീജല പരിപാലന ഘടകം അതിര്‍ത്തി രാജ്യങ്ങളോടൊപ്പം അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പ്രവൃത്തികള്‍ക്ക് വേണ്ടി പ്രത്യേകമുള്ളതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: