സാധാരണ വനിതകള്‍ക്ക് പോലും സ്വയം തൊഴിലിനെ കുറിച്ച് ആലോചിക്കാനാകാത്ത കാലത്താണ് അംഗ പരിമിതയായ രാധാംബിക ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികള്‍ക്ക് വേണ്ടി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പിസിബി) വയറിംഗ് ഉണ്ടാക്കുന്നത്. ശിവവാസു ഇലക്ട്രോണിക്സ് എന്ന കമ്പനി സ്ഥാപിച്ച് രാജ്യത്തിന്റെ ബഹിരാകാശ കുതിപ്പിനൊപ്പം അണിചേരുകയായിരുന്നു രാധാംബിക. അംഗപരിമിതരായവരെ കൂടി കൈപിടിച്ച് ഉയര്‍ത്താനും രാധാംബിക മറന്നില്ല. 35 വര്‍ഷത്തെ സഹജീവി സ്നേഹം രാധാംബികയെ കൊണ്ടെത്തിച്ചത് 2018 ലെ അംഗപരിമിതരുടെ ശാക്തീകരണത്തിനുള്ള മികച്ച തൊഴില്‍ ദാതാവാകാനുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരത്തിലേക്കാണ്.
അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാല്‍ എങ്ങനെ ജീവിക്കും എന്ന ചിന്ത രാധാംബികയെ കൊണ്ടെത്തിച്ചത് അംഗപരിമിതര്‍ക്കുള്ള വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലായിരുന്നു. 1980 ല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഇലക്ട്രോണിക്സിലെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് (പിസിബി) വയറിംഗ് കോഴ്സില്‍ ചേര്‍ന്നു. 1982 ല്‍ വിഎസ്എസ്സിയില് ഒരുവര്‍ഷത്തെ കോഴ്സ് ജയിച്ച് സര്‍ട്ടിഫിക്കറ്റും നേടി.
ആ സമയത്താണ് വിഎസ്എസ്സി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മാണത്തിന് പുറം കരാര്‍ നല്‍കുന്നത്. ജന്മസ്ഥലമായ അംബലംമുക്കില് ശിവവാസു എന്ന പേരില്‍ രാ ധാംബിക കമ്പനി തുടങ്ങി. 1983 ല്‍ വിഎസ്എസ്സി യുടെ ചരിത്രത്തിലെ തന്നെ ആദ്യ പുറംകരാര്‍ ശിവവാസു ഇലക്ട്രോണിക്സിന് ലഭിച്ചു. 750 ല്‍ പരം അംഗപരിമിതര്‍ ശിവവാസുവിലൂടെ ജോലി നേടി. അധികം പേരും വിഎസ്എസ്സി യിലും ഐഎസ്ആര്‍ഒയിലും അടക്കമുള്ള ഇടങ്ങളില്‍ സ്ഥിരം ജീവനക്കാരാണ്. ഇപ്പോള്‍ മൂകരായ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം ന ന് കു ന്നു.
ബഹിരാകാശ വാഹനങ്ങള്‍ക്കൊപ്പം ഉപഗ്രഹങ്ങളിലും ശിവവാസുവിലെ പിസിബി വയറിംഗുകള്‍ ഇടംപിടിച്ചു. ഭാരതത്തിന്റെ അഭിമാനമായ ചൊവ്വാ ദൗത്യ പേടകം മംഗള്യാനിലുള്പ്പെടെ രാധാംബികയുടെ കയ്യൊപ്പ് പതിഞ്ഞു. എച്ച്സിഎല്‍, എഡിഎ, ഗോദ്റേജ് തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയും പിസിബി വയറിംഗുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഭര്‍ത്താവ് മുരളീധരന് നായരും മക്കളായ ശ്രീവിനായകും ശ്രീരശ്മിയും രാധാംബികയ്ക്ക് താങ്ങായി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: