Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരപരിപാലനം: മുന്നണി സര്‍ക്കാരുകള്‍ എട്ടുവര്‍ഷം നിലപാടറിയിച്ചില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 7, 2019, 11:13 am IST
in Kerala

കൊച്ചി: കേരളത്തില്‍ കടല്‍-നദീതീരങ്ങളുടെ പരിപാലനത്തിന് ഹാനികരമായ നിലപാടുകളെടുത്തത് ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകള്‍. 2019 ലെ തീര പരിപാലന  വിജ്ഞാപനത്തിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ശുപാര്‍ശ നല്‍കാതെ കേരള സര്‍ക്കാര്‍ എട്ടുവര്‍ഷം ഒളിച്ചുകളിച്ചു. ഇതിലൂടെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണി സര്‍ക്കാരുകള്‍ കായല്‍-കടലോര കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വെൡവാകുന്നു.

കേന്ദ്ര സര്‍ക്കാര്‍ 2019 ജനുവരി 18 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ കടലോരവാസികള്‍ക്ക് വീടുനിര്‍മിക്കാനുള്ള ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി കുറച്ചു. ഇത് തീരദേശ നിവാസികള്‍ക്ക് വലിയ ആശ്വാസകരമാണെങ്കിലും ടൂറിസത്തിന്റെ മറവില്‍ കൈയേറ്റ മാഫിയകള്‍ അവസരം മുതലാക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കടലോര വാസികള്‍ക്ക് മാത്രമായി ചുരുക്കണമെന്ന് സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ആവശ്യം ഉയര്‍ത്തുന്നു. ഇന്ന് കൊച്ചിയില്‍ ഡോ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനം ചെയ്യുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ പ്രമുഖര്‍ ഇതുസംബന്ധിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കും. 

ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ. ഷൈലേഷ് നായിക് 2015 -ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പുതിയ വിജ്ഞാപനം. 1986 ലാണ് തീരസംരക്ഷണ നിയമം ഉണ്ടാക്കിയത്. അതിലെ കര്‍ക്കശ നിയമവ്യവസ്ഥകള്‍ പ്രകാരം കടലോരത്ത് കാലങ്ങളായി താമസിക്കുന്നവര്‍ വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥവന്നിരുന്നു. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പലകാലത്ത് ഇളവുകളുമായി വിജ്ഞാപനങ്ങള്‍ വന്നു. 2011-ല്‍ വിഷയം വീണ്ടും ഉയര്‍ന്നപ്പോഴാണ് ഷൈലേഷ് നായിക്ക് അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചത്. 

എല്ലാ സംസ്ഥാനങ്ങളും 2012 ഫെബ്രുവരിക്ക് മുമ്പ് ശുപാര്‍ശകര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കേരള സര്‍ക്കാര്‍ യഥാസമയം ശുപാര്‍ശ നല്‍കിയില്ല. മാത്രമല്ല, കഴിഞ്ഞയാഴ്ച, വിജ്ഞാപനം വന്നശേഷം കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയായിരുന്നു. അതിലാകട്ടെ, തീരവാസികള്‍ക്ക് വീടുവെക്കാനുള്ള ദൂര പരിധി 20 മീറ്റര്‍ ആക്കി ചുരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെട്ടിട നിര്‍മാണ മാഫിയ തീരം കൈയേറിയ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ചോദിച്ച ശുപാര്‍ശയില്‍ കേരളം നിലപാടെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷവും അത് തുടര്‍ന്നു. ഇപ്പോള്‍ പുതിയ വിജ്ഞാപനം വന്നപ്പോള്‍ കത്തെഴുതുകയായിരുന്നു. 

മത്സ്യബന്ധനത്തൊഴില്‍ ചെയ്യുന്നവര്‍ക്ക് തീരപ്രദേശത്ത് വീടുവെക്കാന്‍ ദൂരപരിധിയില്‍ ഇളവ് നല്‍കുക, ടൂറിസപ്രധാനമെന്ന് വിജ്ഞാപനം ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക തുടങ്ങിയ പ്രായോഗിക സംവിധാനങ്ങള്‍ ആലോചിക്കണമെന്ന് മത്സ്യബന്ധന തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമടങ്ങുന്ന സമിതി ആവശ്യപ്പെടുന്നു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ആശീര്‍ഭവനിലാണ് കണ്‍വന്‍ഷന്‍. ഡോ. ഗാഡ്ഗിലിന് പുറമേ, ഡോ. വി.എസ്. വിജയന്‍, പ്രൊഫ. എം.കെ. പ്രസാദ്, ഡോ. ബി. മധുസൂദനക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.