കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന അസംഘടിത തൊഴിലാളി പെന്ഷന് പദ്ധതിയോട് സംസ്ഥാന സര്‍ക്കാരിന് നിസ്സഹകരണം. കേരളത്തില്‍ 14 സ്ഥലങ്ങളില്‍ നടന്ന ഉദ്ഘാടന പരിപാടികളില്‍ സംസ്ഥാന മന്ത്രിമാരോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ പങ്കെടുത്തില്ല. രാഷ്ട്രീയ നേട്ടം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാകുമെന്ന ആശങ്കയിലാണ് വിട്ടുനില്‍ക്കല്‍.
ഇന്ത്യയില്‍ 44 കോടി പേര് തൊഴിലാളികളായുണ്ട്. ഇതില്‍ 91 ശതമാനവും അസംഘടിത മേഖലയിലാണ്. കേരളത്തില്‍ 30 ലക്ഷത്തിലധികം പേരുണ്ടെന്നാണ് കണക്കാക്കുന്നത്.
സംസ്ഥാനത്തെ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കാവുന്ന വലിയ സഹായം സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ വിയോജിപ്പുകൊണ്ട് നഷ്ടമായേക്കും. എന്നാല്‍, അതുണ്ടാകാതിരിക്കാന്‍ എല്‍ഐസി ഓഫീസുകള്‍, പ്രൊവിഡന്റ് ഫണ്ട് -ഇഎസ്ഐ ഓഫീസുകള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഏജന്സികളാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി നേരിട്ടും പദ്ധതിയില്‍ പങ്കാളിയാകാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വയമേവയും പദ്ധതിയില്‍ ചേരാം.
ഭാരതീയ മസ്ദൂര്‍ സംഘ് ഏറ്റവും വലിയ തൊഴിലാളി ക്ഷേമ പദ്ധതിയായ പിഎംഎസ്വൈഎമ്മിനെ സ്വാഗതം ചെയ്തു. ഇങ്ങനെയൊരു പദ്ധതി വിഭാവനം ചെയ്ത് നടപ്പാക്കിയത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് അസംഘടിത മേഖലാ തൊഴിലാളി സംഘടനയുടെ ദേശീയ ചുമതല വഹിക്കുന്ന വി. രാധാകൃഷ്ണന്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: