ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകും. ഏപ്രില്‍ രണ്ടാംവാരം ആരംഭിച്ച് മെയ് രണ്ടാംവാരം അവസാനിക്കുന്ന തരത്തില്‍ എട്ടോ ഒന്‍പതോ ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തില്‍ തന്നെ കേരളമടക്കമുള്ള ചെറിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
2014ല്‍ ഏപ്രില്‍ പത്തിനായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. ഹരിയാന, കേരളം, ദല്‍ഹി,ചണ്ഡീഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പും കേരളത്തിനൊപ്പം നടക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ ഏപ്രില്‍ പത്തിന് ആരംഭിച്ച് മെയ് 12 അവസാനിക്കുന്ന തരത്തില്‍ ഒന്‍പത് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. മെയ് 16ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മെയ് 26ന് സത്യപ്രതിജ്ഞയും നടന്നിരുന്നു. ജൂണ്‍ ആദ്യവാരം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ അതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: