Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂലൂര്‍ നവോത്ഥാനത്തിന്റെ അഗ്രഗാമി

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍ by തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Mar 5, 2019, 04:03 am IST
in Samskriti

ശ്രീനാരായണഗുരുവിന്റെ അനുഗ്രഹത്താല്‍ പ്രബുദ്ധരായി മാറിയ  സമുദായ പരിഷ്‌കര്‍ത്താക്കളുടെ നിരയില്‍ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ക്ക് അദ്വിതീയമായൊരു സ്ഥാനമുണ്ട്. ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സാഹിത്യത്തിനും  സമുദായത്തിനും നാടിനും വേണ്ടിയാണ് മൂലൂര്‍ ജീവിച്ചതെന്ന് മഹാകവി ഉള്ളൂര്‍ ആദരപൂര്‍വം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാട് വെട്ടിത്തെളിച്ച് ഉദ്യാനം നിര്‍മിക്കുവാന്‍ മണ്ണ് ഉഴുതുമറിച്ച് സജ്ജമാക്കിയ ആളെ നിങ്ങളെന്ത് വിളിക്കും? സുബഹുമതിയാണ് മൂലൂരിന് മഹാകവി ഉള്ളൂര്‍ നല്‍കിയതെന്ന് വ്യക്തം. ഈഴവസമുദായത്തില്‍ പുരാതന കാലംമുതല്‍ സംസ്‌കൃത പണ്ഡിതന്മാരും കവികളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും വേണ്ടത്ര അംഗീകാരം  ലഭിച്ചിരുന്നില്ല.  സാഹിത്യദേവതയെ ആരാധിക്കാന്‍ സവര്‍ണര്‍ക്കല്ലാതെ മറ്റാര്‍ക്കും അന്ന് അവകാശമുണ്ടായിരുന്നില്ല. 

ഗുരുദേവന്റെ സന്ദേശവാഹകന്‍

മൂലൂര്‍ സാഹിത്യ ജീവിതം ആരംഭിച്ച കാലഘട്ടം ഏതെന്ന് വ്യക്തമായി അറിഞ്ഞാല്‍ മാത്രമെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും കാവ്യസപര്യയുടെയും പ്രാധാന്യം ബോധ്യപ്പെടുകയുള്ളൂ. അരുവിപ്പുറം പ്രതിഷ്ഠമുതല്‍ എസ്എന്‍ഡിപി യോഗം രൂപീകരിക്കുന്നതു വരെയുള്ള അരദശകം (1888 – 1903) മൂലൂരിന്റെ സാഹിത്യജീവിതത്തിന്റെ പൂര്‍വഘട്ടമായി കരുതാം. മഹാകവി കുമാരനാശാന്‍ സാഹിത്യരംഗത്ത്  സജീവമാകുന്നതിന് മുന്‍പുള്ള ദശകം. 

ഈഴവരിലെ  പ്രതിഭാശാലികള്‍ തുടക്കമിട്ട  സാമൂഹികവും സാംസ്‌കാരികവുമായ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്  ഐകരൂപ്യം നല്‍കിയത് ശ്രീനാരായണഗുരുവായിരുന്നു. കൊല്ലം എസ്എന്‍ഡിപി  യോഗത്തില്‍വച്ചാണ്  ശ്രീനാരായണഗുരുവിനെ മൂലൂര്‍ പരിചയപ്പെട്ടത്. അദ്ദേഹം പിന്നീട്  ഗുരുദേവന്റെ ഏറ്റവും വിശ്വസ്ഥനായ ശിഷ്യനായി.  

ഗുരുദേവന്‍ മധ്യതിരുവിതാംകൂര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം  പണിക്കര്‍ സന്തതസഹചാരിയായി കൂടെയുണ്ടായിരുന്നു. സ്വഭവനത്തില്‍ ഗുരുദേവനെ സല്‍ക്കരിക്കുവാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ ഗുരുദേവന്‍ മൂലൂരിന്റെ ഭവനം സന്ദര്‍ശിച്ചപ്പോള്‍ രസകരമായൊരു സംഭവമുണ്ടായി.  സ്വാമികള്‍ മുറ്റത്ത് വന്നയുടനെ വീട്ടിലെ വളര്‍ത്തു നായ  കുനിഞ്ഞ് രണ്ടുകൈകളും നീട്ടി സ്വാമികളെ പ്രണമിച്ചു.  സ്വാമികള്‍ ആ നായയുടെ  മൂര്‍ദ്ധാവില്‍ തലോടി. അപ്പോഴത്  സ്വാമികളുടെ കൈകളില്‍ നക്കാന്‍ തുടങ്ങി. സ്വാമികള്‍ വിലക്കിയില്ല. 

ഇവന്‍  സംസ്‌കൃതം പഠിച്ചിട്ടല്ല, പഠിപ്പിച്ചത് കേട്ടിട്ടാവണം   ഇത്ര സല്‍സ്വഭാവിയായത് എന്ന് സ്വാമികള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.  ഇവന് നാം എന്തെങ്കിലും കൊടുക്കണം,  മരച്ചീനി വേവിച്ചതുണ്ടോ എന്ന് ഗുരുദേവന്‍ അനേഷിച്ചു. വീട്ടുകാര്‍ വേവിച്ച മരച്ചീനി കൊണ്ടുവന്നു. ഗുരുദേവന്‍ അതുകൊടുത്ത് നായയെ തൃപ്തനാക്കി. ശ്രീനാരായണ ഗുരുവുമായി സന്ധിച്ചതിന് ശേഷമുള്ള മൂലൂരിന്റെ ജീവിതം പൂര്‍ണ സമര്‍പ്പണം തന്നെയായിരുന്നു. ശ്രീനാരായണ ധര്‍മം നടപ്പാക്കാനുള്ള  പാവന സമര്‍പ്പണം. 

കവിരാമായണം, ഒരേകാകിയുടെ ധര്‍മയുദ്ധം

മൂലൂര്‍ പത്മനാഭ പണിക്കരുടെ കവിരാമായണം മലയാള  ഭാഷയിലെ ചരിത്ര സംഭവമാണ്.കവിരാമായണകഥയുടെ ചുരുക്കം ഇതാണ്. സമകാലിക മലയാള കവികളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ച് കവിഭാരതം എന്നൊരു കൃതി താന്‍ രചിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ടും അതില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന കവികള്‍ അര്‍ഹത തെളിയിക്കാന്‍ മനോരമയില്‍ വന്നുകളിച്ചിടേണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. 

അതുകണ്ട മൂലൂര്‍, തമ്പുരാനോട് ഒരു വിജ്ഞാപനം നടത്തി. വെളുത്തേരിയില്‍ കേശവന്‍ വൈദ്യന്‍, നാരായണ ഗുരു, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യന്‍ തുടങ്ങിയ പ്രശസ്തരായ കവികള്‍ ഈഴവസമുദായത്തിലുണ്ടെന്നും കവിഭാരതത്തില്‍ അവര്‍ക്കുകൂടി സ്ഥാനം അനുവദിക്കണമെന്നുമായിരുന്നു നിവേദനം. 

എന്നാല്‍ നിവേദനം പരിഗണിക്കാന്‍ തമ്പുരാന്‍ തയ്യാറായില്ല. വൈകാതെ കവിഭാരതം പുറത്തുവന്നു. ഈഴവകവികളില്‍ ഒരാള്‍ക്കുപോലും അതില്‍ പ്രവേശനം നല്‍കിയിരുന്നില്ല. ജാതിപ്രേരിതമായ ഈ അവഗണന മൂലൂരിനെ അത്യധികം ക്ഷോഭിപ്പിച്ചു. ഈ അവഗണനയ്‌ക്കുള്ള പ്രതിഷേധം കവിഭാരതത്തിന് തുല്യമായ ഒരു കൃതിയിലൂടെ ശക്തമായി പ്രകാശിപ്പിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു.

106 കവികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിരാമായണം ഒരു വര്‍ഷത്തിനകം പുറത്തുവന്നു. കവിരാമായണത്തില്‍ അന്ന് പ്രസിദ്ധരായ എല്ലാ സവര്‍ണ കവികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നു.നാരായണ ഗുരുവിനെ വാത്മീകിയായും കൃഷ്ണന്‍ വൈദ്യനെ ഹനുമാനായും കേശവന്‍ വൈദ്യനെ ബാലിയായും കവിരാമായണത്തില്‍ വര്‍ണിക്കുന്നുണ്ട്.

കവിരാമായണ രചനയ്‌ക്കുശേഷം അവര്‍ണകവികള്‍ക്ക് അംഗീകാരം കിട്ടിത്തുടങ്ങി. കുമാരനാശാന്റെ ആദ്യത്തെ ഖണ്ഡകാവ്യമായ വീണപൂവ് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ നേരിട്ട് പ്രസാധനം ചെയ്ത് പദ്യപാഠാവലിയില്‍ ചേര്‍ക്കുകയും എ.ആര്‍.രാജരാജവര്‍മ നളിനിയുടെ അവതാരികയിലൂടെ കുമാരകവിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. 

കൃതികള്‍

മൂലൂരിന്റെ തൂലികയില്‍ നിന്നും അന്‍പതോളം കൃതികള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. കേരള വര്‍മ വലിയകോയിത്തമ്പുരാനും മഹാകവി ഉള്ളൂരും എ.ആര്‍.രാജരാജവര്‍മയും പ്രൊഫ. മുണ്ടശ്ശേരിയും സുകുമാര്‍ അഴീക്കോടും അദ്ദേഹത്തിന്റെ രചനകളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.