കൊച്ചി: സംസ്ഥാനത്തെ തീരദേശ പോലീസിന് പട്രോളിങ് നടത്താന്‍ ആവശ്യത്തിന് ബോട്ടുകളില്ല. പതിനെട്ടു പോലീസ് സ്റ്റേഷനുകളിലായി 24 ബോട്ടുകളാണ് നിലവിലുള്ളത്. ഇതില്‍ പതിനഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. ബാക്കിയുള്ളവ യന്ത്രത്തകരാറിനെ തുടര്‍ന്ന് കട്ടപ്പുറത്താണ്. സ്റ്റേഷനുകളുടെ നടത്തിപ്പ് ചെലവും കരാര്‍ പുതുക്കലുമടക്കമുള്ള ഇടപാടുകള്‍ സംസ്ഥാന സര്‍ക്കാരാണ് നോക്കേണ്ടത്. എന്നാല്‍ മറ്റുസ്റ്റേഷനുകള്ക്ക് നല്കുന്നയത്ര ശ്രദ്ധ തീരദേശ പോലീസിന് നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയെ തുടര്‍ന്ന് പാക് പ്രകോപനങ്ങള്‍ തുടരവേ രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. കേരളത്തിലെ തീരദേശ മേഖലവഴി നുഴഞ്ഞുകയറ്റ ശ്രമവും, തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കാന്‍ പാക് തീവ്രവാദ സംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും തീരദേശ പോലീസിന് കാര്യക്ഷമമായ പരിശോധനകള്‍ നടത്താന്‍ സാധിക്കുന്നില്ല.
കടലില്‍ 12 നോട്ടിക്കല്‍ മൈലും തീരത്ത് 500 മീറ്ററുമാണ് കോസ്റ്റല്‍ പോലീസിന്റെ അധികാരപരിധി. കടലില്‍ പട്രോളിങ്ങും, കടലില്‍ അപകടത്തില്‍പ്പെട്ട ബോട്ടുകള്‍ക്ക് സഹായം എത്തിക്കലും തിരച്ചിലുമൊക്കെയാണ് കോസ്റ്റല്‍ പോലീസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
2009 മുതല്‍ ആദ്യഘട്ടത്തില്‍ നിലവില്‍ വന്ന സ്റ്റേഷനുകള്‍ക്കെല്ലാം മൂന്ന് ബോട്ടുകള്‍ വീതമാണ് അനുവദിച്ചിരുന്നത്. ഈ സ്റ്റേഷനുകളില്‍ നിന്ന് ഓരോ ബോട്ട് താത്കാലികമായി വകമാറ്റിയാണ് രണ്ടാം ഘട്ടത്തിലെ ഒരുവിഭാഗം സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.
കേരളത്തില്‍ 596 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കടല്‍ത്തീരമാണുള്ളത്. ഇവിടെ സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, തുടങ്ങിയ സൈനിക വിഭാഗങ്ങളും മറൈന്‍ എന്‍ഫോഴ്സ്മെന്റ് അടക്കമുള്ള ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിനോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായി പ്രവര്‍ത്തിക്കേണ്ട സേനയാണ് കോസ്റ്റല്‍ പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: