ഇടുക്കി: സംസ്ഥാനത്ത് ചൂട് കൂടാന്‍ കാരണം തെക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരണ്ട കാറ്റ്. ഇതിനൊപ്പം തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ ജലാംശക്കുറവുമാണ് കാരണം.
സാധാരണ ഫെബ്രുവരി പകുതിക്ക് ശേഷമാണ് ചൂട് കൂടുക. പ്രളയത്തിന് പിന്നാലെ ഈ വര്‍ഷം ആദ്യം പതിവിലും കൂടുതല്‍ തണുപ്പാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഡിസംബറില്‍ ആരംഭിക്കേണ്ട മഞ്ഞ് കാലം വൈകി ആരംഭിക്കുകയും മൂന്ന്-അഞ്ച് ഡിഗ്രി വരെ തണുപ്പ് ഏറുകയും ചെയ്തു. ഇതിന് പിന്നാലെ ജനുവരി 25 ന് ശേഷം കാലാവസ്ഥ പെട്ടെന്ന് തകിടം മറിഞ്ഞു. ഒരോ ദിവസവും ചൂടേറി വരുന്ന സ്ഥിതിയാണ്. 1.1-മൂന്ന് ഡിഗ്രി വരെയാണ് ചൂടുയര്‍ന്നത്. ഇതിനിടെ തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടും രേഖപ്പെടുത്തി.
മഴ അകന്ന് നില്ക്കുന്നതിനാല് അന്തരീക്ഷത്തിലെ ജലാശം കുറഞ്ഞതും തിരിച്ചടിയാവുന്നു. ഇടയ്ക്കെത്തുന്ന കാര്‍മേഘം സംസ്ഥാനത്തെ ആകെ ചുട്ടുപൊള്ളിക്കുന്നു. ഇതിനിടെ പതിവിന് വിപരീതമായി സംസ്ഥാനത്താകെ വടക്ക്-കിഴക്ക് ദിശയില്‍ നിന്ന് ശക്തമായ കാറ്റടിച്ചത് ചൂട് കൂടാനും ജലാശം വറ്റാനും കാരണമായി. പകല്‍ സമയത്ത് മലയോര ജില്ലകളിലടക്കം ശക്തമായ കാറ്റാണ് കഴിഞ്ഞ ദിവസം വരെ അനുഭവപ്പെട്ടത്. ചൂടേറിയതോടെ സംസ്ഥാനത്തെ ജലസംഭരണികളിലെ ബാഷ്പീകരണ തോതും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: