Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീത്വത്തിനും മാതൃത്വത്തിനും വന്ദനവും സ്നേഹവും

എ പി ജയശങ്കര് by എ പി ജയശങ്കര്
Feb 28, 2019, 04:16 am IST
in Samskriti

സത്്സംഗം കൊണ്ട് പാപവര്‍ഗത്തില്‍ നിന്നുള്ള മോചനം ലഭ്യമാകുമെന്ന് കപില ഭഗവാന്‍ ദേവഹൂതിയോട് വ്യക്തമാക്കി. സജ്ജനങ്ങള്‍ ആരൊക്കെയാണെന്നും പറഞ്ഞു കൊടുത്തു. സത്സംഗം കൊണ്ട് ഭക്തിയുണ്ടാകും. ഭഗവല്‍കഥകള്‍ കേള്‍ക്കാനുള്ള താത്പര്യവും അവസരവും ഒരുങ്ങും. ഒരിക്കല്‍ കഥകള്‍ കേട്ടാല്‍ വീണ്ടും വീണ്ടും കേള്‍ക്കാനുള്ള താല്‍പര്യമുണ്ടാകും. 

 ഇതോടെ ഇന്ദ്രിയസുഖങ്ങള്‍ നശ്വരങ്ങളാണെന്നുള്ള അറിവു നേടാനാകും. നാം മുന്നില്‍ കാണുന്ന ലോകം തന്നെ നശ്വരമാണെന്ന് തിരിച്ചറിയും. ആലോകനം ചെയ്യാനാവുന്നതു കൊണ്ടാണ് ലോകം എന്ന പേരു തന്നെ വന്നത്. പഞ്ചഭൂതാത്മകമാണ് പ്രപഞ്ചം. പഞ്ചഭൂതങ്ങളും നശിക്കുന്നതാണ്. ആ നിലയ്‌ക്ക് പഞ്ചഭൂത നിര്‍മിതമായ പ്രപഞ്ചവും നശിക്കുമെന്ന് ഉറപ്പ്. 

 പഞ്ചേന്ദ്രിങ്ങള്‍ കൊണ്ടുള്ള അറിവ് പ്രപഞ്ചം പോലെ തന്നെ നശ്വരമാണ്. പ്രപഞ്ചത്തെ നോക്കിക്കാണാനാണ് കണ്ണുകളും പ്രകാശവും എല്ലാം. പ്രപഞ്ചമില്ലെങ്കില്‍ കണ്ണുകളുടെ പ്രസക്തി തന്നെ നഷ്ടമാകുന്നു. പ്രപഞ്ചമില്ലെങ്കില്‍ നമ്മുടെ ശരീരവുമില്ല. നമ്മുടെ കണ്ണുകളുമില്ല, കാഴ്ചയുമില്ല. രൂപമുണ്ടെങ്കിലല്ലേ കാഴ്ചയ്‌ക്ക് പ്രസക്തിയുള്ളൂ. 

ഇത്തരം ചിന്തകള്‍ മുന്നോട്ട് പോകുമ്പോള്‍ ശരീരമില്ല. പിന്നെ ഞാനാര് എന്ന ചിന്തയിലേക്ക് നയിച്ചേക്കും. അപ്പോള്‍ നയിക്കുന്നതാര് എന്ന ചോദ്യവും കൂടിയാകുമ്പോള്‍ നാം ശരീരമല്ല, ആത്മാവാണെന്നും ആ ആത്മാവ് പരമാത്മാവ് തന്നെയെന്നും വ്യക്തമാക്കുന്നു. 

 ഇപ്പോള്‍  ഈ കാണുന്ന പ്രപഞ്ചമെല്ലാം എന്റെ രചന തന്നെ. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം എന്റെ സൃഷ്ടിയാണ് എന്നു വരുമ്പോള്‍ ഞാന്‍ ഭഗവാന്‍ തന്നെയാണ്. ഇതാണ് യോഗം. അപ്പോള്‍ നാം യോഗമാര്‍ഗത്തിലാണ്. സത്സംഗം കൊണ്ട് നമുക്ക് യോഗമാര്‍ഗത്തിലെത്താന്‍ കഴിഞ്ഞു. സത്സംഗം ലഭിക്കും മുമ്പ് നാം ഭഗവാനില്‍ നിന്നും അന്യനായിരുന്നു. സത്സംഗം ലഭിച്ചതോടെ നാം അനന്യനായി. ഒന്നായിച്ചേര്‍ന്നു. നമ്മുടെ ശരീരത്തില്‍ ഇരുന്നു കൊണ്ടു തന്നെ പരമാത്മാവുമായി യോഗം പ്രാപിച്ച് പരമാനന്ദത്തെ അനുഭവിക്കാന്‍ സാധ്യമാകുന്നു. 

പ്രകൃതിയുടെ ഗുണങ്ങളെയെല്ലാം ജ്ഞാനവൈരാഗ്യങ്ങള്‍ കൊണ്ട് ഉപേക്ഷിച്ച്, ഭക്തിയാല്‍ സമര്‍പ്പിച്ച് എന്നില്‍ വിലയം പ്രാപിക്കാനാവുന്നു. 

‘അസേവയായം പ്രകൃതേര്‍ഗുണാനാം 

 ജ്ഞാനേന വൈരാഗ്യ വിജൃംഭിതേന

 യോഗേന മയ്യര്‍പിതയാ ച ഭക്ത്യാ

 മാം പ്രത്യഗാത്മാനമിഹാവരുന്ധേ’   

 ഇവിടെ ഇരുന്നു കൊണ്ടു തന്നെ ഭക്തിയാല്‍ അത് സാധ്യമാകുന്നു. പ്രകൃതിയുടെ ഗുണങ്ങളെ വിട്ടുള്ള വൈരാഗ്യവും അതില്‍ നിന്നുണ്ടായ ജ്ഞാനവും ഭക്തിയുളവാക്കി, എന്നില്‍ അര്‍പ്പിത മനസ്സായി ആത്മസാക്ഷാത്ക്കാരം ലഭിക്കുന്നു. 

തനിക്ക് പരമാത്മാവില്‍ തിരിച്ചറിവുണ്ടായി. ഇതേ ശരീരത്തില്‍ തന്നെ ഭഗവാനെ പ്രാപിക്കാനുള്ള ശക്തിയുമാകുമെന്ന് കേട്ടതോടെ ദേവഹൂതി പ്രത്യേക അനുഭൂതിയിലായി. എനിക്ക് ഇത് സാധ്യമാകുമോ? മന്ദബുദ്ധിയായ എനിക്ക്, വെറുമൊരു സ്ത്രീയായ എനിക്ക് ഇത് സാധ്യമാകുമോ? വിശ്വസിക്കാനാവുന്നില്ല.  

ആനന്ദപരവശയായി ദേവഹൂതി കപില ഭഗവാന്റെ മറുപടിക്കായി കാതോര്‍ത്തു. കപിലഭഗവാനാകട്ടെ, തന്റെ ഈ അവതാരത്തിനുള്ള പാത്രമായി ഭവിച്ച ഈ അമ്മയോട് അതീവ സ്നേഹത്തോടെ സാംഖ്യം എന്ന തത്വശാസ്ത്രം ഭക്തിയോഗ വിതാനയോഗത്തോടെ വിവരിച്ചു. ഭഗവാനായിട്ടു പോലും തന്റെ ശരീരാവതാരത്തിന് ഗര്‍ഭപാത്രമൊരുക്കിയ അമ്മയോട് അതീവ സ്നേഹം ഉള്ളവനായിരുന്നു. മാതൃഭക്തിയെന്ന മര്യാദയേയും ഭഗവാന്‍ സ്വയം അനുഷ്ഠിച്ച് ലോകത്തിന് കാണിച്ചു കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.