കൊച്ചി: കൃത്യമായ സമയത്തു ലഭിച്ച അവാര്‍ഡില്‍ അതിയായ സന്തോഷമുണ്ടെന്ന് നടന് ജയസൂര്യ. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ സന്തോഷം പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യക്ക് പുരസ്കാരം.
ക്യാപ്റ്റനും, മേരിക്കുട്ടിയും വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയെക്കുറിച്ച് സംവിധായകന് പ്രജേഷ് ആണ് ആദ്യം എന്നോട് സംസാരിക്കുന്നത്. വി.പി. സത്യന്റെ കഥയാണെന്ന് പറഞ്ഞു. സത്യന് ആരെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ കഥയുടെ കുറച്ചുഭാഗം കേട്ടപ്പോഴേ പ്രജേഷിനോട് സിനിമ ചെയ്യണമെന്ന് പറഞ്ഞിരുന്നെന്നും ജയസൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: