ന്യൂദല്‍ഹി: ഫെബ്രുവരി 14ന് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. എയര്‍ സ്ട്രൈക്കാണ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയും സൈനിക മേധാവിമാരും മുന്നോട്ടു വെച്ചത്. ഏതുതരം യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യോമസേനയോട് തീരുമാനിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 15 മുതല്‍ 20 വരെ: അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകളുടെ കൃത്യമായ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വഴി പരമാവധി ശേഖരിച്ചു. പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ ആക്രമണം ഭയന്ന് പാക് സൈന്യം ഒഴിപ്പിച്ചത് ഈ നീക്കത്തിനിടയിലാണ് തിരിച്ചറിഞ്ഞത്. ഇവരെ പിഒകെക്കപ്പുറം പാക് പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ക്യാമ്പുകളിലേക്കാണ് മാറ്റിയതെന്ന് വിവരം ശേഖരിച്ചു.
ഫെബ്രുവരി 20-22: അക്രമിക്കേണ്ട ഭീകര ക്യാമ്പുകളുടെ രൂപരേഖ, ഭീകരരുടെ എണ്ണം, ആയുധങ്ങള്‍, സാറ്റലൈറ്റ് മാപ്പുകള്‍ എന്നിവ വ്യോമസേനയ്ക്ക് കൈമാറി.
ഫെബ്രുവരി 23-24: പരിശീലന പറക്കല്‍, ആകാശത്ത് തന്നെ ആയുധം നിറയ്ക്കല്‍, സഹായമെത്തിക്കാനുള്ള യുദ്ധവിമാനങ്ങളുടെ പരിശീലനം എന്നിവ പൂര്‍ത്തിയാക്കി.
ഫെബ്രുവരി 25-26: ഇരുപത്തഞ്ചാം തീയതി അര്‍ധരാത്രിയോടെ ഗ്വാളിയാറിലെ വ്യോമസേനയുടെ ഏഴാം സ്ക്വാഡ്രണിലെ പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ ആയുധങ്ങളുമായി പാക്കിസ്ഥാനിലേക്ക് പറന്നു. ആയിരം കിലോഗ്രാം ബോംബുകള്‍ വീതം ഓരോ മിറാഷിലും ശേഖരിച്ചിരുന്നു. ആഗ്രയിലെ വ്യോമതാവളത്തില്‍ നിന്ന് ആകാശമധ്യ ഇന്ധനം നിറയ്ക്കാനുള്ള ല്യൂഷിന്‍ ഹഹ78 റീഫ്യൂവലിംഗ് ടാങ്കറുകളും മിറാഷ് വിമാനങ്ങള്‍ക്കൊപ്പം പാക് അതിര്‍ത്തിയിലേക്ക് പറന്നു. ഇസ്രയേലി ഹെറോണ്‍ ഡ്രോണുകള്‍ അതിര്‍ത്തിയിലെ വിവരങ്ങള്‍ അപ്പപ്പോള്‍ സ്ട്രൈക്കിംഗ് ടീമിന് കൈമാറിക്കൊണ്ടിരുന്നു.
26ന് പുലര്‍ച്ചെ 3.00 എഎം: ഗ്വാളിയോറില്‍ നിന്ന് മിറാഷ് 2000 വിമാനങ്ങള്‍ പറന്നുയര്‍ന്നു
3.35 എഎം: വ്യോമസേനാ വിമാനങ്ങള്‍ നിയന്ത്രണരേഖ മറികടന്ന് മുന്നോട്ട്
3.45 എഎം: ബലാകോട്ടിലെ ജയ്ഷെ ഭീകര ക്യാമ്പില്‍ ബോംബിംഗ്
3.48 എഎം: മുസഫറാബാദിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം
3.58 എഎം: ചകോതിയിലെ അക്രമണം
പൂര്‍ത്തിയാക്കി.
4.04 മണിയോടെ അക്രമണം പൂര്‍ത്തിയാക്കി പന്ത്രണ്ട് യുദ്ധ വിമാനങ്ങളും തിരികെ ഇന്ത്യയിലേക്ക്.
4.05: പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ മിറാഷിനെ തേടി എത്തിയെങ്കിലും അതിര്‍ത്തിയിലേക്ക് സുഖോയ്, മിഗ് വിമാനങ്ങളുടെ കൂടുതല്‍ സ്ക്വാഡ്രണുകള്‍ പറക്കുന്ന റഡാര്‍ ദൃശ്യങ്ങള്‍ ലഭിച്ചതോടെ മിറാഷ് വിമാനങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന അപകട സൂചന പാക്കിസ്ഥാന് ലഭിച്ചു.
4.15 എഎം: ഇന്ത്യന്‍ വ്യോമസേനയുടെ വടക്കന്‍ മേഖലയിലെ വ്യോമ താവളത്തില്‍ ദൗത്യം പൂര്‍ത്തിയാക്കിയ മിറാഷ് വിമാനങ്ങള്‍ പറന്നിറങ്ങി.
5.00എഎം: പാക് സൈന്യം ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് അക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ചു.
6.00 എഎം: ഗുജറാത്തിലെ കച്ചില്‍ പാക് ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിട്ടു.
9.30 എഎം: പാക് വിദേശകാര്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
9.58 എഎം: ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതിയോഗം.
11.30: ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ പ്രസ് മീറ്റ്. പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന അക്രമിച്ചു എന്ന് ഇന്ത്യയുടെ സ്ഥിരീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: