Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഷ്യത്വത്തിന്റെ മഹത്വം

സുദര്‍ശന്‍ by സുദര്‍ശന്‍
Feb 26, 2019, 05:31 am IST
in Samskriti

ക്ലാസ് മുറിയില്‍ പ്രവേശനം കിട്ടിയാല്‍മാത്രം വിദ്യാര്‍ത്ഥിയാകുന്നില്ല. അധ്യാപകന് വേണ്ട യോഗ്യതകള്‍ പോലെ വിദ്യാര്‍ത്ഥിയാകനുമുണ്ട് വിശേഷ ഗുണങ്ങള്‍. അതനുസരിച്ചാണ് കടന്നിരിക്കലുകള്‍, പ്രൊമോഷന്‍, ഉണ്ടാകുന്നത്. തുടര്‍ ക്ലാസുകളിലേക്കുള്ള കയറ്റം അവകാശമല്ല, സ്വാഭാവികമായി സംഭവിക്കുന്ന ക്രിയയല്ല; അധികാരിയുടെ ‘സര്‍വരേയും വിജയികളാക്കുന്ന’ ആനുകൂല്യവുമല്ല. ‘പഠിച്ചത് പാടുക’, ‘കതിരില്‍ വളം വെയ്‌ക്കുക’, ‘ചുട്ടയിലെ ശീലം ചുടലവരെ’ തുടങ്ങിയ നാടന്‍ ചൊല്ലുകള്‍ക്ക് ക്ലാസ് മുറികളുമായും ബന്ധമുണ്ട്. 

കടന്നുപോകുന്ന വഴികളില്‍ നിന്നാര്‍ജിക്കുന്നതാണ് ജീവിത സംസ്‌കാരത്തിന്റെ സമ്പത്ത്. വിദ്യാര്‍ത്ഥി, അവകാശങ്ങള്‍ക്ക് പോരാടുന്നുവന്‍ മാത്രമായിത്തീരുമ്പോളല്ല അയാള്‍ ‘കുശല’നോ ‘പ്രവീണ’നോ ‘സമര്‍ത്ഥ’നോ ‘വിശാരദ’നോ ഒക്കെയാകുന്നത്. ഗുരുകുല വിദ്യാഭ്യാസകാലത്ത് ശിഷ്യനെ ഓരോരോ കാര്യങ്ങളില്‍ നിയോഗിച്ച് അത് ചെയ്യുന്നതിലെ മികവ് വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടത്തിയിരുത്തിയിരുന്നത്. എല്ലാവരേയും വിജയിപ്പിക്കുന്നതോ ആര്‍ക്കും പരീക്ഷ നടത്താത്തതോ അല്ലായിരുന്നു അന്ന് ശിഷ്യന്റെ യോഗ്യത നിശ്ചയിക്കുന്ന മാനദണ്ഡവും രീതിയും.

സുകുമാര കവിയുടെ കഥ കേട്ടിട്ടില്ലേ? ഗുരുവിന്റെ കര്‍ശന ശിക്ഷണത്തില്‍ മടുത്ത് ഗുരുവിനെ കൊന്നുകളയാന്‍ തീരുമാനിച്ച ശിഷ്യനും ശിഷ്യന്‍ കൂടുതല്‍ നന്നാകാന്‍ അവനെ പിന്നെയും പിന്നെയും പരീക്ഷിച്ചും ശാസിച്ചും പാകപ്പെടുത്താന്‍ ശ്രമിച്ച ഗുരുവും വാസ്തവം മനസിലാക്കിയപ്പോള്‍ ഗുരുഹത്യയ്‌ക്ക് ചിന്തിച്ചുപോയ പാപത്തിന് സ്വയം ഉമിത്തീയില്‍ നീറി മരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത് സുകുമാര കവിയുടെ കഥ ഗുരു-ശിഷ്യ ബന്ധത്തിലെ നീറ്റുന്ന അധ്യായമാണല്ലോ. വിദ്യാര്‍ഥികളോടുള്ള അനുതാപപൂര്‍ണമായ സമീപനമെന്ന നിലപാടുവഴി പക്ഷേ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ വന്ന അയവുകളും ഇളവുകളും ഗുണമോ ദോഷമോ ഉണ്ടാക്കുന്നതെന്നത് മറ്റൊരു വശം. 

കുശം എന്നാല്‍ ദര്‍ഭ. കാണാത്ത ചെറിയ മുള്ളുകള്‍ ധാരാളമുള്ളതാണ് ദര്‍ഭപ്പുല്ല്. ചോരപൊടിയാതെ ദര്‍ഭപ്പുല്ല് അറുക്കാന്‍ വിശേഷ പ്രയോഗ ജ്ഞാനം വേണം. അതിന് ആദ്യം ദര്‍ഭ എന്താണെന്ന്, ഏതാണെന്ന് തിരിച്ചറിയണം. അത് അറുക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. അതില്‍ മുള്ളുണ്ടെന്നും ചെറിയ മുള്ളുകള്‍ കാണാനാവില്ലെന്നും അറിയണം. അങ്ങനെയറിഞ്ഞ്, കൈയില്‍ മുറിവേല്‍ക്കാതെ, ചോര പൊടിയാതെ ദര്‍ഭ ശേഖരിച്ച് ഗുരുവിന് എത്തിക്കണം.

കാട്ടിലാണ് പോകുന്നത്. അവിടെ ജന്തുക്കളുണ്ടെന്നും അവ ഉപദ്രവിക്കാമെന്നും അപ്പോള്‍ എന്ത് ചെയ്യണമെന്നും മറ്റും മറ്റുമായി കാടിനെ അറിയണം. ജീവികളെ അറിയണം, ദര്‍ഭയെ അറിയണം, അത് അറുക്കണം. ഇത്രയും ജ്ഞാനം ഉണ്ടായി, അത് പ്രായോഗികതലത്തില്‍ ചെയ്ത് കാണിച്ച് വേണം ഗുരുവില്‍നിന്ന് ‘കുശലന്‍’ എന്ന പ്രശംസ നേടാന്‍. അതൊരു ബിരുദമാണ്. കുശലത എന്ന കഴിവ് ശിഷ്യന് ഉണ്ടാകുന്നതും കുശലന്‍ എന്ന ബിരുദം നേടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചുരുക്കം. ഇനിയോ, അറുത്ത ദര്‍ഭ ഉണക്കി, മുറിച്ചും മുറിക്കാതെയും പലതരത്തില്‍ അത് ഉപയോഗിക്കുന്നത് ഹോമത്തിനും യാഗത്തിനുമാണെന്നും അതിന്റെ പിന്നിലെ ലക്ഷ്യം 

”അന്നാല്‍ ഭവന്തി ഭൂതാനി,

പര്‍ജ്ജന്യാദന്ന സംഭവഃ

യജ്ഞാല്‍ ഭവതി പര്‍ജ്ജന്യോ

യജ്ഞ കര്‍മ്മ സമുദ്ഭവഃ”  എന്ന സയന്‍സാണെന്ന വിജ്ഞാനവും നേടണം. അപ്പോഴേ കര്‍മ്മകുശലനാകൂ. ആ ശാസ്ത്ര തത്ത്വത്തിന് പിന്നില്‍ പ്രകൃതി ശാസ്ത്രമുണ്ട്, ജീവശാസ്ത്രമുണ്ട്, ധര്‍മ്മശാസ്ത്രവും കര്‍മ്മശാസ്ത്രവുമുണ്ട്. 

‘അന്നം വേണം ജീവികള്‍ക്ക്

മഴ പെയ്തന്നവും വരും

യജ്ഞം ചെയ്താല്‍ മഴപ്പെയ്‌ത്തായ്

കര്‍മ്മത്താല്‍ യജ്ഞവും വരും’ എന്ന് ഏകദേശ അര്‍ത്ഥം. ജീവികള്‍ക്ക് ആധാരം ഭക്ഷണമാണ്, അതിന് മഴയും മഴയ്‌ക്ക് യാഗവും യാഗങ്ങള്‍ക്ക് കര്‍മ്മവും ആധാരമെന്ന് സാരം. ഇങ്ങനെ ദര്‍ഭപ്പുല്ലില്‍നിന്ന് ജീവശാസ്ത്രവും ജീവാധാരമായ ധര്‍മ്മശാസ്ത്രവും കര്‍മ്മശാസ്ത്രവും ആര്‍ജിക്കുമ്പോഴാണ് ശിഷ്യത്വം പൂര്‍ത്തിയാകുന്നതും സഫലമാകുന്നതും മഹത്വമുള്ളതാകുന്നതും. അതായത് പ്രവേശനം കിട്ടി ഫീസ് കെട്ടിയാല്‍ മാത്രം വിദ്യാര്‍ഥിയാകുന്നില്ല. 

ശ്രീകൃഷ്ണനോട്, അല്ലയോ ജനാര്‍ദ്ദനാ എനിക്ക് അങ്ങയെക്കുറിച്ച് മറ്റു വിശിഷ്ടന്മാര്‍ പറയുന്നതിനെക്കുറിച്ചും അങ്ങയുടെ വിഭൂതിയെക്കുറിച്ചും പറഞ്ഞു തരൂ എന്നാണ് അര്‍ജ്ജുനന്‍ പറഞ്ഞത്. സൂക്ഷ്മ ജ്ഞാനമാണ് ചോദിക്കുന്നത്. ദര്‍ഭപ്പുല്ലില്‍ നിന്ന് ആത്മജ്ഞാനം രൂപപ്പെടുന്ന പഠനതന്ത്രമാണവിടെ. ഇന്ദ്രിയങ്ങളെ അടക്കിയ, ഹൃഷീകേശനായ, അര്‍ജുനനാണ് മുന്നില്‍ എന്നറിഞ്ഞാണ് കൃഷ്ണന്‍ മറുപടി തുടങ്ങുന്നത്.

(അടുത്തത്: തുടക്കവും ഒടുക്കവും ഇടയ്‌ക്കും)​

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.