കോട്ടയം: അധ്യാപകരുടെ അക്കാദമിക-സര്‍വീസ് മികവും വിവരങ്ങളും ഉള്‍ക്കൊള്ളിക്കാവുന്ന സമ്പൂര്‍ണ പോര്‍ട്ടല്‍ എംജി സര്‍വകലാശാലയില്‍ ആരംഭിച്ചു.
കോളേജ് അധ്യാപകര്‍ക്കും പഠന വകുപ്പുകളിലെ അധ്യാപകര്‍ക്കുമായി ആരംഭിച്ച പോര്‍ട്ടല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമാകും. സര്‍വകലാശാല വെബ്സൈറ്റിലെ ലിങ്ക് വഴി പോര്‍ട്ടലിലേക്ക് പ്രവേശിക്കാം.
അധ്യാപകര്‍ക്ക് നല്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. സര്‍വീസ് വിവരങ്ങളും അക്കാദമിക മികവടക്കമുള്ള വിവരങ്ങളും അധ്യാപകര്‍ പോര്‍ട്ടലില്‍ നല്‍കണം. അധ്യാപകര്‍ നടത്തുന്ന അപ്ഡേഷനുള്ള അനുമതി പ്രിന്‍സിപ്പലാണ് ചെയ്യുക. അധ്യാപകര്‍ ചെയ്യുന്ന മൂല്യനിര്‍ണയമടക്കമുള്ള പ്രവൃത്തികള്‍ ഇതില്‍ ഉള്‍ക്കൊള്ളിക്കും.
പോര്‍ട്ടലിലെ വിവരങ്ങള്‍ അനുസരിച്ചാണ് 2019-20 അധ്യയന വര്‍ഷം മൂല്യനിര്‍ണയത്തിന് അധ്യാപകരെ നിയോഗിക്കുക. ഓരോ സെമസ്റ്ററിലും അധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയമടക്കമുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.
അപ്ഡേഷന് നടന്നാലേ വിദ്യാര്‍ഥികളുടെ സെമസ്റ്റര്‍ രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാകൂ. ജൂണിലും ഡിസംബറിലും അപ്ഡേഷനുള്ള അവസരം പോര്‍ട്ടലില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: