ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കണോ വേണ്ടയോ എന്ന് കേന്ദ്ര സര്‍ക്കാരും ബിസിസിഐയും തീരുമാനിക്കട്ടേയെന്ന് ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹിലി. സര്‍ക്കാരിന്റേയും ബിസിസിഐയുടേയും തീരുമാനം എന്താണോ അതിനൊപ്പം ടീം ഒന്നടങ്കം നില്‍ക്കുമെന്നും കോഹ്ലി അറിയിച്ചു.
ഭീകരാക്രമണകത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ ഇവി വേണ്ടെന്ന് ബിസിസിഐ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു കോഹ്ലി. സര്‍ക്കാരും ബോര്‍ഡും പറയുന്നതിനെ മാനിക്കുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്നും കോഹ്ലി അറിയിച്ചു. ഭീകരാക്രമണത്തില്‍ വിരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തിലെ പാക് പങ്കാളിത്തം പുറത്തുവന്നതോടെ പാക്കിസ്ഥാനെതിരെ ഇനി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും,. ചേതന്‍ ചൗഹാന്, ഹര്ഭജന് സിങ് എന്നിവരും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ബിസിസിഐയും ഈ നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ വെള്ളിയാഴ്ച ചെയര്മാന് വിനോദ് റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നാണ് നിലപാട് എടുത്തത്. അതേസമയം പാക് ടീമിനെതിരെ കളിക്കുന്നതിന്റെ വിയോജിപ്പും ആശങ്കകളും അറിയിച്ച് ഐസിസിക്ക് കത്തെഴുതുമെന്നും ബിസിസിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: