ആലപ്പുഴ: രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നു. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസ്ഥാന പോലീസ് മൗനം പാലിക്കുകയാണ്.
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം പ്രത്യാക്രമണം അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തയാറെടുക്കുന്നതിനിടെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരം കുപ്രചാരണങ്ങള്‍ നടക്കുന്നത്
സൈന്യം മുസ്ലിങ്ങള്‍ക്കെതിരാണെന്നും ക്രൂരമായി അക്രമിക്കുന്നു എന്നുമാണ് പ്രചരിപ്പിക്കുന്നത്. ഇതിന് അനുബന്ധമായി വ്യാജചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ടവരേ ഇതോടൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ കശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന മിലിട്ടറി വേട്ടയുടേതാണെന്നും, സ്ഫോടനത്തിന് ശേഷം പട്ടാളം മുസ്ലിം സമൂഹത്തിന് നേരെ നടത്തുന്ന മൃഗീയത വളരെയധികം വേദനയുള്ളതാണെന്നും, എല്ലാവരും ഈ പാവങ്ങള്‍ക്ക് വേണ്ടി ദുവാ ചെയ്യണമെന്നും’ തുടങ്ങിയ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിലെല്ലാം ഒരേ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ പലതും വ്യാജമായി സൃഷ്ടിച്ചതാണ്. മറ്റു പല സന്ദര്‍ഭത്തിലും എടുത്ത ചിത്രങ്ങള്‍ സൈന്യത്തിന്റെ ചെയ്തികളായി ചിത്രീകരിക്കുന്നു ചില പോസ്റ്റുകളില്‍.
ഇസ്ലാംമത വിശ്വാസിയെ വളരെയധികം വേദനിപ്പിക്കുകയും കടുത്ത രോഷം ഉണ്ടാക്കുകയും ചെയ്യുന്നവയാണ് ഫേസ്ബുക്കിലും വാടസ്ആപ്പിലും പ്രചരിക്കുന്ന ചിത്രങ്ങള്‍. മുസ്ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സൈന്യത്തിനെതിരെ കടുത്ത വിദ്വേഷം പടര്‍ത്തി രാജ്യവിരുദ്ധ മനോഭാവം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: