പത്തനംതിട്ട: കടുത്ത ചൂടിന് നേരിയ ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ മാവുകള്‍ക്ക് ഭീഷണി. പലയിടങ്ങളിലും നാട്ടുമാവുകള്‍ പൂത്ത് തളിര്‍ത്ത് കണ്ണിമാങ്ങകള്‍ വരെയുണ്ടായ സമയത്തുള്ള മഴ ഇടിത്തീയായി. കാലാവസ്ഥയിലെ വ്യതിയാനം ഇത്തവണ മാവുകള്‍ക്കും ഗുണകരമായി. കനത്ത മഴയ്ക്കും പ്രളയത്തിനും ശേഷമെത്തിയ മഞ്ഞുകാലം കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാള് കടുത്തു.
മകരത്തിലെ കനത്ത തണുപ്പിനു പിന്നാലെയാണ് മാവുകള്‍ പൂത്തുതുടങ്ങിയത്. കുംഭം പിറന്നതോടെ വേനലും കടുത്തു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ മഴമേഘങ്ങള്‍ നിറഞ്ഞ് മഴ പെയ്തത്. ഇതോടെ, മാവിന്പൂക്കുലകളും കണ്ണിമാങ്ങകളും കൊഴിഞ്ഞു തുടങ്ങി.
നാട്ടുമാവുകള്‍ ഒന്നിടവിട്ട വര്‍ഷങ്ങളിലാണ് പൂക്കുക. ഇത്തവണ ഏതാണ്ട് എല്ലാ മാവുകളും പൂത്തു. നാട്ടുമാങ്ങകളുടെ വരവിനായി കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ. വിഷം പുരട്ടിയെത്തുന്ന മറുനാടന്‍ മാങ്ങകള്‍ക്കുള്ള നമ്മുടെ നാടന്‍ മറുപടിയാണ് ഈ നാട്ടുമാങ്ങകള്‍. നാടന്‍ മാങ്ങകള്‍ക്കും ചക്കയ്ക്കും വിദേശങ്ങളിലും പ്രിയമേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: