Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാധ്യത കുന്നുകൂടുന്നു; ജീവന്‍ കവര്‍ന്ന് കാര്‍ഷിക മേഖല

സല്‍ജി.പി.എന്‍ by സല്‍ജി.പി.എന്‍
Feb 18, 2019, 07:50 am IST
in Kerala

കട്ടപ്പന: എല്ലാ ശരിയാക്കും എന്ന് ഏറെ കൊട്ടിഘോഷിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചകള്‍ തുറന്ന് കാട്ടി ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു.  പ്രളയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയെത്തിയ 2019, കര്‍ഷക കുടുംബങ്ങള്‍ക്ക് കണ്ണീര്‍ക്കാലമാണ് നല്‍കുന്നത്. പുതുവര്‍ഷം പിറന്ന ശേഷം ഇടുക്കിയില്‍ കടക്കെണി മൂലം ഇതുവരെ ജീവനൊടുക്കിയത് അഞ്ച് കര്‍ഷകരാണ്. ഇതില്‍ നാല് പേരും ഇടുക്കി താലൂക്കിലായപ്പോള്‍ മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ്. അതില്‍ രണ്ട് മരണം ചെമ്പകപ്പാറ മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍.

ജനുവരി രണ്ടിന് കടബാധ്യതയെ തുടര്‍ന്ന് മുരിക്കാശ്ശേരി മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) എന്ന യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷി പ്രളയത്തില്‍ നശിച്ചതിന് പിന്നാലെ കെഎസ്എഫ്ഇയുടെ ജപ്തി നോട്ടീസ് വന്നതോടെ മാനക്കേട് ഭയന്നായിരുന്നു ആത്മഹത്യ. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവനെ (68) ആ മാസം തന്നെ 29ന് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. 3ന് ആണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തുന്നത്. ഒമ്പതിന് ആണ് അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62) വിനെ പുരയിടത്തിലെ കൊക്കോമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ നക്കരയില്‍ ശ്രീകുമാര്‍ (59) ആത്മഹത്യ ചെയ്തത്.  കഞ്ഞിക്കുഴി പഞ്ചായത്തിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

കലിതുള്ളിയെത്തിയ കാലവര്‍ഷവും പ്രളയവും ജില്ലയിലെ നാലില്‍ മൂന്ന് ഭാഗം കൃഷിയും കവര്‍ന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ഷിക വിലയിടിവും ഉത്പാദനക്കുറവും, കീടബാധയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. പ്രളയത്തിന് ശേഷം ജാതി ഉള്‍പ്പെടെയുള്ളവ ഇലപൊഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണ്. മൂപ്പെത്താതെ കായ്‌കള്‍ കൊഴിയുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പ്രധാന കൃഷികള്‍ ജാതി, കൊക്കോ, കുരുമുളക,് റബര്‍ എന്നിവയാണ്. കൊക്കോയ്‌ക്ക് പൂവ് പിടിക്കുന്നില്ല, കുരുമുളക് വേരോടെ നശിക്കുന്നു. ഏലത്തിനൊഴികെ മറ്റ് നാണ്യവിളകള്‍ക്കൊന്നും വിലയില്ല. ബാങ്കുകളില്‍ നിന്ന് ലോണെടുത്തും  കടംവാങ്ങിയുമാണ് കര്‍ഷകര്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ളവ നടത്തുന്നത്. കൃഷി ചതിക്കില്ല എന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും ലോണെടുത്ത് കൃഷി നടത്തും. അവസാനം ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയിലാകും. മേരിഗിരിയിലെ യുവകര്‍ഷകനായ സന്തോഷിന്റേയും, ശനിയാഴ്ച മരിച്ച ശ്രീകുമാറിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.