Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷുക്കൂര്‍ വധക്കേസ്: ഇന്ന് കോടതി പരിഗണിക്കും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 14, 2019, 06:57 am IST
in Kerala

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും  വ്യക്തമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്  സിബിഐ കുറ്റപത്രത്തില്‍. ഇരുവര്‍ക്കെതിരേയുമുള്ള  തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി.നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍ വധത്തിലേതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നത്.

പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തലശ്ശേരിയിലെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കേസ് സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന്  സിബിഐ കോടതിയില്‍ ആവശ്യപ്പെടും.

സിപിഎം ശക്തികേന്ദ്രമായ കീഴറ കണ്ണപുരത്തെ വള്ളുവന്‍ കടവില്‍വച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രം പറയുന്നു. ഷുക്കൂറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെ  ഒരു വീട്ടില്‍ രണ്ടര മണിക്കൂറോളം ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് അരിയില്‍ ലോക്കല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷമാണ് വെട്ടിക്കൊന്നത്.

ഷുക്കൂറിന്റെ  സുഹൃത്ത് സക്കരിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആക്രമണത്തിനുശേഷം ഇരുനേതാക്കളും തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രി മുറിയില്‍വെച്ച് ഇവരുടെ സാന്നിധ്യത്തിലാണ് സിപിഎം പ്രാദേശിക നേതാക്കള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തി  കൊലപാതകത്തിന് നിര്‍ദേശിച്ചത്. 

ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ ഇരുവരും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് കൊലയിലേക്ക് നയിച്ചത്.  32ാം പ്രതി ജയരാജനും 33ാം പ്രതി ടി.വി.രാജേഷ് എംഎല്‍എയും 30ാം പ്രതി അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണുവുമാണ് മുഖ്യ ആസൂത്രകര്‍.  29ാം പ്രതി ബാബു അയച്ചുകൊടുത്ത ഫോട്ടോ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട മുഖ്യപ്രതികള്‍ ആശുപത്രിയില്‍ വച്ച് കണ്ട് സ്ഥിരീകരിച്ച ശേഷമാണ് തടഞ്ഞുവെച്ച അരിയില്‍ ഷുക്കൂറിനെ പാടത്ത് കൊണ്ടുപോയി പരസ്യമായി കൊന്നത്. കൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 1 മുതല്‍ 27 വരെയുള്ള പ്രതികള്‍ നിരപരാധികളല്ലെന്നും അവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഢാലോചനയുടെ തെളിവായി ദൃക്‌സാക്ഷിമൊഴികളാണ് സിബിഐ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയത്. അരിയില്‍ ഷുക്കൂര്‍ അടക്കമുള്ളവരെ വേണ്ടപോലെ കൈകാര്യം ചെയ്യണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയത് കേട്ടെന്നാണ് മൊഴിയില്‍ പറയുന്നത്.

കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഡാലോചന, അന്യായമായി തടങ്കലില്‍വെക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അനുബന്ധ കുറ്റപത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 32 സാക്ഷികളാണുളളത്. മൊബൈല്‍ ഫോണുകളുടെ കോള്‍ ലിസ്റ്റും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. 14 പേജുള്ള അനുബന്ധ കുറ്റപത്രം പ്രധാനമായും ഉന്നത സിപിഎം നേതാക്കളുടെ കേസിലെ ഇടപെടല്‍ സംബന്ധിച്ചാണ് വ്യക്തമാക്കുന്നത്. അനുബന്ധ കുറ്റപത്രം അടക്കം ആകെ 1479 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.