കൊച്ചി: ദല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ മരിച്ചത് അമ്മയും രണ്ടുമക്കളും. എറണാകുളം സ്വദേശികളായ മൂവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചേരാനല്ലൂര്‍ തനിയേലില്‍ നളിനിയമ്മ (84), മകന് വിദ്യാസാഗര്‍ (60), മകള്‍ ചോറ്റാനിക്കര ഏരുവേലി പഴങ്ങനാട്ട് (കളപ്പുരയ്ക്കല്‍) വീട്ടില്‍ ഉണ്ണികൃഷ്ണന്റെ (കണ്ണന്) ഭാര്യ ജയശ്രീ (53) എന്നിവരാണ് മരിച്ചത്.
ബന്ധുവിന്റെ വിവാഹത്തിന് ഗാസിയാബാദില്‍ പോയതാണ് ഇവര്‍. ചൊവ്വാഴ്ച കാലത്ത് അമര്‍നാഥിലേക്ക് പോകാനിരിക്കെയാണ് പുലര്‍ച്ചെ അപകടം.
വിദ്യാസാഗള് വിദേശത്തുനിന്ന് തിരിച്ചെത്തി നാട്ടില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ മാധുരി ഒപ്പം ഉണ്ടായിരുന്നു. മകന് വിഷ്ണു ജോലിസ്ഥലത്തായതിനാല്‍ ദല്‍ഹിക്ക് പോയിരുന്നില്ല.
ജയശ്രീയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് (കണ്ണന്) വിദേശത്തുനിന്ന് വിവരം അറിഞ്ഞ് എത്തി. മകന് ഹരിഗോവിന്ദന് ദല്‍ഹിയില്‍ അമ്മയോടൊപ്പം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ജോലിസ്ഥലമായ മുംബൈക്ക് മടങ്ങിയിരുന്നു.
പതിമൂന്നംഗ സംഘത്തിലെ ബീന സോമശേഖരന്‍, സരസ്വരതി എന്നിവര്‍ക്കാണ് സാരമായ പരിക്ക്. വിദ്യാസാഗറിന്റെ സഹോദരന് സോമനും കൂടെയുണ്ടായി രുന്നു.
ആര്‍എസ്എസ് വിസ്താരകായി പ്രവര്‍ത്തിച്ചിട്ടുള്ള സോമന് ഇപ്പോള്‍ എല്‍ഐസി ഫീല്‍ഡ് പ്രവര്‍ത്തകനാണ്. ഏരുവേലിയിലെ സാമൂഹിക, കര്‍ഷക പ്രവര്‍ത്തനങ്ങളില്‍ സജീവയായിരുന്ന ജയശ്രീ എന്‍എസ്എസ് കരയോഗം മുന്‍ വൈസ് പ്രസിഡന്റും, കണയന്നൂര്‍ എന്‍എസ്സ്എസ്സ് കരയോഗം വനിതാസമാജത്തിന്റെ മുന്‍സെക്രട്ടറിയുമാണ്. ബാലഗോകുലം പ്രവര്‍ത്തകയായിരുന്നു.
ഏരുവേലിയിലെ വീട് പൂട്ടിയിട്ടാണ് ഇളയ മകന് ഗൗരിശങ്കറെയും കൊണ്ട് ജയശ്രീ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത്. ചോറ്റാനിക്കരയിലെ വീട് പൂട്ടി, ചേരാനല്ലൂരിലെ വീട്ടില്‍ ഏല്‍പ്പിച്ചാണ് ജയശ്രീ ദല്‍ഹി യാത്ര പോയത്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും, നാട്ടുകാരും, രാഷ്ട്രീയസാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഏരുവേലിയിലെയും ചേരാനല്ലൂരെയും വീടുകളില്‍ എത്തി.
മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. ചേരാനല്ലൂരെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: