ന്യൂദല്‍ഹി : വിവാഹത്തട്ടിപ്പ് നടത്തി സ്ത്രീകളെ വിദേശത്തേയ്ക്ക് കടത്തുന്ന സംഭവങ്ങള്‍ തടയാനുള്ള ബില്‍ രാജ്യ ലസഭയില്. പ്രവാസികള്‍ വരന്മാരാകുന്ന വിവാഹങ്ങള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിക്കൊണ്ട് നിയമ നിര്‍മാണം നടത്തുന്നതിനുള്ള ബില്ലാണ് രാജ്യ സഭയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്.
രജിസ്ട്രേഷന് ഓഫ് മാര്യേജ് ഓഫ് നോണ്‍ റെസിഡന്‍ഷ്യല്‍ ഇന്ത്യന്‍ ബില്‍ 2019 എന്ന പേരിലാണ് ബില്‍ കൊണ്ടുവരുന്നത്. ഇതുപ്രകാരം വിവാഹം കഴിഞ്ഞ് 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ഭര്‍ത്താവിന്റെ പാസ്പോര്ട് പിടിച്ചെടുത്താനും സ്വത്ത് കണ്ടുകെട്ടാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: