Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്വാഭാവിക ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2019, 01:10 am IST
in Editorial

നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിവിധതലത്തില്‍ സഖ്യമുണ്ടാക്കുന്ന വാര്‍ത്തകളായിരുന്നു ഏതാനും നാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. താന്‍ പ്രധാനമന്ത്രിയാകാമെന്നു പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒന്നിച്ചുവരുന്നുവെന്ന പ്രതീതിയുണ്ടായി. മഹാസഖ്യം എന്നും മറ്റും പേരുനല്‍കി എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് എല്ലാവരും കരുതി. ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും ഒക്കെ ഇടനിലക്കാരായും കാര്യക്കാരായുമൊക്കെ സഖ്യനീക്കങ്ങള്‍ക്ക് ഒപ്പം നിന്നു. രാഹുലിന്റെ തട്ടകമായ യുപിയില്‍ നിന്നുതന്നെ ആദ്യ വെടിപൊട്ടി. കോണ്‍ഗ്രസിനെ ഒഴിവാക്കി അവിടെ പ്രഖ്യാപിത മോദി വിരുദ്ധരായ എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ സഖ്യത്തിലെത്തി. കോണ്‍ഗ്രസിലും രാഹുലിലും അവിശ്വാസം പ്രകടിപ്പിക്കലായിരുന്നു ഈ യുപി സഖ്യം. മമതാ ബാനര്‍ജിയും കോണ്‍ഗ്രസ് സഖ്യത്തോട് മുഖം തിരിച്ചു. അവസാന നിമിഷം കല്‍ക്കത്തയില്‍ മമത സത്യഗ്രഹനാടകം നടത്തിയപ്പോള്‍ രാഹുല്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒപ്പം നില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അതും വേണ്ടത്ര ഫലിച്ചില്ല. ആരെയും കിട്ടാതെ വന്നപ്പോള്‍ ഇടതുമുന്നണിയുമായി ധാരണയിലെത്തിയിരിക്കുകയാണവസാനം.

ഏതാനും വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്നതാണ് കോണ്‍ഗ്രസ്-ഇടതുമുന്നണി ധാരണ. പരസ്യമായും രഹസ്യമായും പലസ്ഥലങ്ങളിലും ധാരണ ഉണ്ടായിട്ടുമുണ്ട്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഒരേ മുന്നണിയുടെ ഭാഗമായി മത്സരിച്ചിട്ടുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും നേരിട്ട് സഖ്യത്തിലേര്‍പ്പെടുന്നത് ആദ്യമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അതിനുശേഷവും പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ഇതിനായി ശ്രമിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറേ വിയര്‍പ്പൊഴുക്കുകയും ചെയ്തു. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും രാജ്യസഭയില്‍ എത്തിക്കാമെന്ന് വാഗ്ദാനവും ഉണ്ടായി. കേരളത്തില്‍ ധാരണക്കാര്യം പറഞ്ഞ് തലയില്‍ മുണ്ടിട്ടു നടക്കേണ്ടിവരുമെന്നുകരുതി ഇവിടെ നിന്നുള്ള നേതാക്കളുടെ എതിര്‍പ്പുമൂലം ധാരണ പരസ്യമാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ ഒന്നിച്ചിരിക്കുകയാണ്. ബംഗാളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും ഔദ്യോഗികമായി  തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കോട്ടകളായിരുന്ന ബംഗാളിന്റെ രാഷ്‌ട്രീയം ഇന്ന് നിയന്ത്രിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. ഇരുകൂട്ടരും ഏഴ് അയല്‍പക്കത്ത് അടുപ്പിക്കില്ലെന്ന് കണ്ടപ്പോഴാണ് സിപിഎം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത്. അത് അവരുടെ നിലനില്‍പ്പിന്റെകൂടി ഭാഗമാണ്. ഒരിക്കല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ ഒറ്റക്കക്ഷിയായിരുന്ന സിപിഎമ്മിന് ഇപ്പോള്‍ ആകെ 9 അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയില്‍ ഉള്ളത്. നാലുപേര്‍ കേരളത്തില്‍ നിന്നും രണ്ടു പേര്‍ വീതം ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും. ത്രിപുരയില്‍ ഇനി രണ്ടുസീറ്റ് കിട്ടാന്‍ പോകുന്നില്ല. ബംഗാളില്‍ നിന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക അസാധ്യം. ശബരിമല വിഷയം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും പ്രതീക്ഷവേണ്ടായെന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃത്വത്തിന്. അതിനാല്‍ പാര്‍ലമെന്റില്‍ ‘ശൂന്യന്മാ’കാതിരിക്കാന്‍ എന്തുചെയ്താലും കുഴപ്പമില്ലെന്ന നിലയിലേക്ക് ഒരുകാലത്ത് ആദര്‍ശവും നിലപാടും മഹാകാര്യമെന്ന് പറഞ്ഞിരുന്ന സിപിഎം എത്തി. കോണ്‍ഗ്രസിന്റെ അവസ്ഥയും അതുതന്നെ. മോദിയെ മാറ്റി പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന് ആരുടെയും പിന്തുണ കിട്ടുന്നില്ല എന്ന അവസ്ഥ മാറ്റാന്‍ സഖ്യം സഹായകമാകും.

കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം നേതാക്കളാണ് ന്യായീകരിക്കാന്‍ ഏറെ വിഷമിക്കുക. കോണ്‍ഗ്രസിന്റെ അഴിമതി പറഞ്ഞ് ഇടതുമുന്നണിയും സിപിഎമ്മിന്റെ അക്രമം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുന്നണിയും മാറിമാറി അധികാരത്തില്‍ വരുന്ന കാഴ്ചയാണ് കേരളത്തിലേത്. നിഷേധാത്മക വോട്ടുകളാണ് കേരളത്തില്‍ ഭരണം നിര്‍ണയിക്കുന്നത്. ഇരുകൂട്ടരും ഒന്നിച്ചാകുമ്പോള്‍ നിഷേധാത്മക വോട്ടുകള്‍ മറ്റൊരു പാര്‍ട്ടിക്ക് കിട്ടുമെന്നത് സ്വാഭാവികം. ബിജെപി സംസ്ഥാനത്ത് വിജയിക്കുന്ന പാര്‍ട്ടിയായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കോണ്‍ഗ്രസ്-സിപിഎം ധാരണയുടെ ഗുണം ലഭിക്കുക അവര്‍ക്കായിരിക്കും. കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയിലെന്ന് സിപിഎം നേതാക്കളും സിപിഎം ബിജെപിയുമായി ധാരണയിലെന്ന് കോണ്‍ഗ്രസ് നേതാക്കളും പരസ്പരം ആരോപിക്കുന്നുണ്ട്. ജനങ്ങളെ വിഡ്ഡികളാക്കുന്ന ഈ ആരോപണത്തിന്റെ പൊളിച്ചെഴുത്തുകൂടിയാണ് ബംഗാളിന്റെ പേരില്‍ ഒന്നിക്കാനുള്ള തീരുമാനം. ഇരുപാര്‍ട്ടികള്‍ക്കും മോദി വിരുദ്ധതയല്ലാതെ മറ്റൊന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത സാഹചര്യത്തില്‍ ധാരണ സ്വാഭാവികവുമാണ്. അത് ജനങ്ങളോട് പരസ്യമായി പറയണമെന്നുമാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.