തിരുവനന്തപുരം: വനിതാമതിലിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിയില്‍ സിഎസ്ഐ ബിഷപ്പിനെ ഉള്‍പ്പെടുത്തിയത് ഭീഷണിപ്പെടുത്തി. സിഎസ്ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെ ഉള്‍പ്പെടുത്തി ഫെബ്രുവരി 5നാണ് സമിതി വീപുലീകരിച്ചത്. ബിഷപ്പിനെ കൂടാതെ ചില മതതീവ്രവാദ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു.
കാരക്കോണം മെഡി. കോളേജ് പ്രവേശനത്തിലെ മാനേജ്മെന്റ് സീറ്റ്, നിയമം ലംഘിച്ച് നല്‍കുന്നതിന് ബിഷപ്പ് കൂട്ടുനിന്നതിനാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.
ഈ സീറ്റുകള്‍ നല്‍കേണ്ടത് എസ്ഐയുസി ക്രിസ്ത്യന്വിഭാഗത്തില്പെട്ടവര്ക്കാണ്. എന്നാല്‍ കോളേജ് ഡയറക്ടറും സിപിഐ നേതാവുമായ ഡോ. ബനറ്റ് എബ്രഹാമും ബിഷപ്പുമായി ചേര്‍ന്ന് സീറ്റ് ഇല്ലാത്ത സഭയ്ക്ക് നല്കി പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. സിഎംഎസ് ആംഗ്ലിക്കന്‍ ചര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് 15 സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ധര്‍മരാജ് റസാലം മുഖ്യമന്ത്രിക്ക് 2018 ജൂലൈയില്‍ കത്ത് നല്‍കിയിരുന്നു. അന്നുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രാത്രിയില്‍ പ്രത്യേക ഉത്തരവ് ഇറക്കി സീറ്റ് അനുവദിച്ചു. ലക്ഷങ്ങള്‍ നല്‍കിയുള്ള സീറ്റ് കച്ചവടം പിന്നീട് പുറത്താവുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും തുടര്‍ന്ന് സീറ്റ് നിര്‍ണ്ണയത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തു.
എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറോടും, സൂപ്പര്‍വൈസറി കമ്മിറ്റിയോടും കോടതി വിശദീകരണം തേടി. ആംഗ്ലിക്കല്‍ സഭയ്ക്ക് സീറ്റ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി. സര്‍ക്കാര്‍ തലത്തില്‍ നടത്തിയ അന്വേഷണത്തിലും ബിഷപ്പ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തി. ഇതോടെ ക്രിസ്ത്യന്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റ് ഉപസഭകള്ക്ക് നല്‍കേണ്ടെന്നും ക്രിസ്ത്യന്‍ എന്നപേരില്‍ നല്കിയാല് മതിയെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. ബിഷപ്പുമായി കൂട്ടുപിടിച്ച് സീറ്റ് കച്ചവടം നടത്തിയ ഇടതു നേതാക്കല്‍ ബിഷപ്പിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമനടപടികളില്‍ കുരുക്കുകയായിരുന്നു.
ബിഷപ്പിനെതിരെ നടപടി തേടി സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് പുനരന്വേഷണം ഒഴിവാക്കി. തങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ മെഡി. സീറ്റുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് പറഞ്ഞത്.
ചില മതതീവ്രവാദ സംഘടനയില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയതും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമിതിയില്‍ ഉള്‍പ്പെടുത്തിയ മതതീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതികളാണ്. ഇവരുടെ കേസുകള്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വാഗ്ദാനം നല്‍കിയതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: