Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംഘപ്രാര്‍ത്ഥനയുടെ പാഠപുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2019, 03:18 am IST
in Varadyam

അനന്യമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘം. ആശയാദര്‍ശങ്ങളും പ്രവര്‍ത്തന പദ്ധതിയും അടുത്തറിയുമ്പോഴേ ഈ സവിശേഷതകളെ ഒരാള്‍ക്ക് തനിമയോടെ മനസ്സിലാക്കാനാവൂ. ഇതിനുള്ള എളുപ്പവഴിയാണ് സംഘത്തിന്റെ പ്രാര്‍ത്ഥന.

സ്വയംസേവകരെ സംബന്ധിച്ചിടത്തോളം സംഘപ്രാര്‍ത്ഥന അവരുടെ ബീജമന്ത്രമാണ്. സംഘം എന്തിനുവേണ്ടി നിലകൊള്ളുന്നു? ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാര്‍ഗമേതാണ്? ജീവിതമാതൃകയിലൂടെ ഈ പാതയില്‍ മുന്നേറുന്ന സ്വയംസേവകര്‍ക്ക് വേണ്ടഗുണഗണങ്ങളേവ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സ്ഫുടം ചെയ്‌തെടുത്തതാണ് പ്രാര്‍ത്ഥന.

സംഘപ്രാര്‍ത്ഥനയുടെ ബഹിരംഗവും (ചരിത്രം, ശബ്ദ നിഷ്പത്തി, വാക്യരചന, വ്യാകരണ നിയമങ്ങള്‍, ഉച്ചാരണങ്ങള്‍), ഭാവാര്‍ത്ഥം അന്വേഷിക്കുന്ന അന്തരംഗവും, ഗര്‍ഭിതാര്‍ത്ഥവും അടങ്ങുന്നതാണ് സംഘപ്രചാരകന്‍ തന്നെയായ കെ. മോഹന കണ്ണന്‍ എഴുതിയ ‘രാഷ്‌ട്രീയ സ്വയംസേവക സംഘം, പ്രാര്‍ത്ഥന-ബഹിരംഗവും അന്തരംഗവും’ എന്ന ചെറു പുസ്തകം. ഭുജംഗപ്രയാതം, മേഘനിര്‍ഘോഷം എന്നീ വൃത്തങ്ങളില്‍ മൂന്ന് ശ്ലോകങ്ങളിലായി ഇരുപത് വരിയും, ഒടുവില്‍ ഭാരത് മാതാ കി ജയ് എന്ന ഉദ്‌ഘോഷവും ചേര്‍ന്നതാണ് പ്രാര്‍ത്ഥന.

1940-ല്‍ അംഗീകരിക്കപ്പെട്ട പ്രാര്‍ത്ഥന സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ ആശയങ്ങള്‍ പദ്യരൂപത്തിലാക്കിയ ചരിത്രത്തിന്റെ രത്‌നച്ചുരുക്കമാണ് ഒന്നാം അധ്യായം. പ്രാര്‍ത്ഥന മന്ത്രമായതിനാല്‍ അത് മനഃപാഠമാക്കി അക്ഷരത്തെറ്റു കൂടാതെ ചൊല്ലാനും, ശബ്ദാര്‍ത്ഥവും ഭാവാര്‍ത്ഥവും ഉള്‍ക്കൊള്ളാനും കഴിയുന്നവിധം അനുസ്വാരം, വിസര്‍ഗം, സന്ധി, സമാസം മുതലായവയുടെ പ്രതിപാദനമാണ് രണ്ടാമധ്യായം. ഭാഷാപാണ്ഡിത്യമില്ലാത്തവര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ വളരെ ലളിതമാണ് ഈ വ്യാഖ്യാനം.

ശബ്ദാര്‍ത്ഥത്തിനുപരിയായി മനനംകൊണ്ട് മനസ്സിലാക്കാനാവുന്ന ഭാവത്തെ വിവരിക്കുന്നതാണ് അന്തരംഗം എന്നുപേരുള്ള അധ്യായം. വൈയക്തികമായും സാമൂഹ്യമായും ഭാരതമാതാവിനെ ഉപാസിക്കാനുള്ള മന്ത്രമാണ് പ്രാര്‍ത്ഥനയെന്ന് അഭിപ്രായപ്പെടുന്ന ഗ്രന്ഥകര്‍ത്താവ്, അത് എന്തുകൊണ്ടാണെന്ന് സ്വകീയമായ രീതിയില്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അഥര്‍വവേദം, ബൃഹസ്പതി ആഗമം, ജ്ഞാനപ്പാന, വിഷ്ണുപുരാണം, ഭഗവദ്ഗീത, മഹാഭാരതം, കഠോപനിഷദ്, രാമായണം എന്നിവയെ ആശ്രയിച്ചുള്ള വിവരണം ആധികാരികമാണ്. സൂര്യനമസ്‌കാര ധ്യാന ശ്ലോകത്തിന്റെയും, ഏകാത്മതാ മന്ത്രത്തിന്റെയും വാഗര്‍ത്ഥ വിചാരങ്ങള്‍ അനുബന്ധമെന്നോണം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.

ഗ്രന്ഥകര്‍ത്താവിന്റെ ആത്മാര്‍ത്ഥമായ ശ്രമത്തിനുപുറമെ ഉള്ളടക്കത്തിന് ആഴമണയ്‌ക്കുന്നതാണ് ഭാരതീയ വിചാരധാരയില്‍ ധിഷണാശാലിയായ ടി.ആര്‍. സോമശേഖരന്റെ അവതാരിക. ഇതില്‍ രാഷ്‌ട്രം, ധര്‍മം എന്നീ മഹിത സങ്കല്‍പങ്ങളെക്കുറിച്ചും, തന്നില്‍നിന്നുതന്നെ ഫലിക്കുന്ന പ്രാര്‍ത്ഥനയെക്കുറിച്ചും തര്‍ക്കശുദ്ധമായ ഭാഷയില്‍ പണ്ഡിതോചിതമായി സ്വന്തം കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നുണ്ട്. വ്യക്തിവികാസത്തില്‍ ഭാഷാവിജ്ഞാനത്തിന് നിര്‍ണായക പങ്കുണ്ടെന്നും, ഭാഷാവിഷയത്തില്‍ താല്‍പര്യം കുറഞ്ഞിട്ടുള്ളത് സമാജജീവിതത്തിലെ ദുര്‍ദശയാണെന്നും അവതാരികാകാരന്‍ ചൂണ്ടിക്കാട്ടുന്നു.

അറിവും കര്‍മവും വീര്യവും ചേരുന്ന കര്‍മയോഗികളെ സൃഷ്ടിക്കാനാണ് ഡോക്ടര്‍ജി ശാഖാ പദ്ധതി ആവിഷ്‌കരിച്ചതെന്നും, ഈ കര്‍മയോഗിയാണ് സ്വയംസേവകനെന്നും അവതാരികയില്‍ അടിവരയിട്ടു പറയുന്നു. ഇത്തരം വ്യക്തിനിര്‍മാണത്തിലൂടെയാണ് രാഷ്‌ട്രനിര്‍മാണം സാധിക്കുക. ആര്‍നോള്‍ഡ് ടോയന്‍ബിയുടെ ‘സര്‍ഗാത്മക ന്യൂനപക്ഷം’ എന്ന പരികല്‍പ്പനയെ മുന്‍നിര്‍ത്തി ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിലേക്ക് ശരിയായി വിരല്‍ചൂണ്ടുകയും ചെയ്യുന്നു.

എറണാകുളത്തെ ‘ജാഗ്രതി പ്രകാശനം’ ആണ് പ്രസാധകര്‍. സ്വയംസേവകര്‍ക്ക് ആത്മസാധനയ്‌ക്ക് ഉപകരിക്കുന്നതും, സംഘത്തെ അടുത്തറിയാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു പ്രവേശികയുമാണ് ഈ കൈപ്പുസ്തകം. എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ അക്ഷരദൗത്യമാണ് ഗ്രന്ഥകാരന്‍ നിര്‍വഹിച്ചിരിക്കു

ന്നത്.

(ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.