Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പട്ടിക വിഭാഗത്തിന് രക്ഷ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2019, 01:34 am IST
in Vicharam

പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ പീഡനങ്ങള്‍ നടക്കാത്ത ഒരു സംസ്ഥാനവും ഭാരതത്തില്‍ ഇല്ല. ഈ വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ക്കെതിരായ നിയമം പരിഷ്‌ക്കരിക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍ 2012ല്‍ അവതരിപ്പിച്ചെങ്കിലും യുപിഎ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. അവസാനം, പട്ടിക വിഭാഗക്കാരുടെ സംരക്ഷിത കവചമായ നിയമം പാസ്സാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വേണ്ടിവന്നു. ബിജെപി പട്ടികവിഭാഗക്കാരോട് കാട്ടുന്ന താല്‍പര്യം ഇതിലൂടെ വ്യക്തം. പട്ടികജാതിക്കാരോടും, പട്ടിക ഗോത്രവര്‍ഗ്ഗക്കാരോടും ഏറ്റവുമധികം വിവേചനം കാണിക്കുന്നത്, സത്യത്തില്‍ കേരള സര്‍ക്കാരാണ്. 

 ജോലിക്കുള്ളസംവരണം അനുച്ഛേദം 16 (4) പ്രകാരം ഡോ. അംബേദ്ക്കര്‍ എഴുതിയ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ളത് പിന്നാക്ക വിഭാഗക്കാര്‍ക്ക് (ഒബിസി ) ആണ്. പട്ടികജാതിക്കാര്‍ക്കോ പട്ടിക ഗോത്രവര്‍ഗ്ഗ വിഭാഗക്കാര്‍ക്കോ സംവരണം ഈ അനുച്ഛേദത്തില്‍ എടുത്തു പറഞ്ഞിട്ടില്ല, എന്നാല്‍ സുപ്രീം കോടതിയുടെ 9 അംഗ ഭരണഘടന ബഞ്ച് ഇന്ദ്രാ സ്വാഹ്നി കേസ്സിന്റെ വിധിന്യായത്തില്‍ ഒബിസിയില്‍ എസ്‌സിയും എസ്ടിയും ഉള്‍പ്പെടും എന്ന് 1992ല്‍ വ്യക്തമാക്കി. അനുച്ഛേദം 16 (4എ ) പ്രകാരം പട്ടിക വിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒരു ഭരണഘടനാ ഭേദഗതിയിലൂടെയാണ്.ഇതും മൗലീകാവകാശം അല്ല.സര്‍ക്കാരിന് വേണമെന്ന് തോന്നിയാല്‍ മാത്രം സംവരണം തന്നാല്‍ മതി എന്ന് ചുരുക്കം. പട്ടിക വിഭാഗക്കാര്‍ക്ക് ജോലിക്കുള്ള സംവരണം അനുച്ഛേദം 335 പ്രകാരം ആണ് ഉറപ്പ് വരുത്തിയിരിക്കുന്നത്, എന്നാല്‍ ഇതും മൗലികാവകാശമല്ല. 

അനുച്ഛേദം 330 പ്രകാരം ലോക്‌സഭയിലേക്കും, അനുച്ഛേദം 332 പ്രകാരം നിയമസഭകളിലേക്കും അനുച്ഛേദം 243ഡി പ്രകാരം പഞ്ചാത്തുകളിലേക്കും, അനുച്ഛേദം 243ടി പ്രകാരം മുനിസിപ്പാലികളിലേക്കും മണ്ഡലങ്ങള്‍ സംവരണം ചെയ്തിരിക്കുന്നു.

 ലോക്‌സഭയിലേക്കും,  നിയമ സഭകളിലേക്കും ഉള്ള സംവരണം ഭരണഘടന നിലവില്‍വന്ന് 10 വര്‍ഷത്തേക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. അതിനാല്‍ സംവരണം 1960 ജനുവരി 25ന് അവസാനിക്കേണ്ടതായിരുന്നു. അത് ഓരോ 10 വര്‍ഷം കൂടുന്തോറും നീട്ടിക്കൊടുക്കുക പാതിവായിരുന്നു.ഇതിന് വേണ്ടി അനുച്ഛേദം 334 ഭേദഗതി ചെയ്തിരുന്നു. ഇപ്പോഴത്തെ സംവരണം 2020 ജനുവരി 25ന് അവസാനിക്കുന്നതാണു. 

ലോക്‌സഭയില്‍ 85 പട്ടികജാതി അംഗങ്ങളും 45 പട്ടിക ഗോത്രവര്‍ഗ്ഗ അംഗങ്ങളുമുണ്ട്.നിയമസഭകളില്‍ എല്ലാം കൂടി 500 അധികം പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ എം.എല്‍.എമാരുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവരുടെ സംഖ്യ 7 ലക്ഷത്തിനടുത്തുവരും. പട്ടികജാതി ജനപ്രതിനിധികള്‍ എല്ലാം ഹിന്ദുക്കളാണെങ്കില്‍ പട്ടിക ഗോത്രവര്‍ഗ്ഗ ജനപ്രതിനിധികളില്‍ ഹിന്ദുക്കള്‍ക്ക് പുറമെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും ഉണ്ട്. പട്ടിക ഗോത്രവര്‍ഗ്ഗ സംവരണത്തിന് സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പട്ടികജാതി സംവരണത്തിനായി സ്വീകരിച്ചിരിക്കുന്നവയ്‌ക്കു സമാനമല്ല. 

1.ഭൂമി ശാസ്ത്രപരമായ അകല്‍ച്ച, 2.പ്രാകൃതമായ സ്വഭാവ വിശേഷം, 3.തനത് സംസ്‌ക്കാരം, 4.പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ ഉള്ള ജാള്യം അഥവ ഭയം. 5.മേല്‍ പറഞ്ഞ കാരണങ്ങളാല്‍ സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക മണ്ഡലങ്ങളിലുണ്ടായ അധപ്പതനം. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പട്ടിക ഗോത്രവര്‍ഗ്ഗക്കാരെ നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ജാതിയുമായോ മതവുമായോ ഒരു ബന്ധവുമില്ല. അതിനാല്‍ പട്ടിക ഗോത്ര വര്‍ഗ്ഗക്കാരില്‍ ക്രിസ്ത്യാനികളും, മുസ്ലീംങ്ങളും ഉള്ളപ്പോള്‍ എന്തുകൊണ്ടു പട്ടികജാതിക്കാരിലും ക്രിസ്ത്യാനികളും, മുസ്ലിങ്ങളും സംവരണത്തിന് അര്‍ഹരായിക്കൂട എന്ന ചോദ്യം വിവരക്കേടില്‍ നിന്ന്  ഉയരുന്നതാണ്. 

പട്ടികജാതി സംവരണത്തിന് അര്‍ഹരായ പട്ടികജാതിക്കാര്‍ ഹിന്ദുക്കള്‍ ആകാന്‍ കാരണം ഹിന്ദു മതത്തിലുണ്ടായിരുന്ന തൊട്ടുകൂടായ്‌മയാണ്. അതുവഴി സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാ മേഖലകളില്‍ പിന്നാക്കം പോയവരുടെ പിന്‍തലമുറക്കാര്‍ ആണ് പട്ടികജാതി പദവിക്കും സംവരണത്തിനും അര്‍ഹതപ്പെട്ടവര്‍. ഈ സംവരണത്തിന് ദളിത് ക്രിസ്ത്യാനികളും, ദളിത് മുസ്ലീങ്ങളും അര്‍ഹരല്ല. കാരണം ഈ രണ്ടു മതങ്ങളിലും തൊട്ടുകൂടായ്‌മ ആചരിച്ചിരുന്നില്ല. ഇവര്‍ പട്ടികജാതി പദവിക്കും സംവരണത്തിനുമായുള്ള മുറവിളിതുടങ്ങിയത് സോണിയ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് എത്തിയതുമുതലാണ്.  നരസിംഹറാവു പ്രധാനമന്ത്രിയും സോണിയ കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന കാലത്ത് ലോക്‌സഭയില്‍ ഒരു ബില്ല് അവതരിപ്പിച്ച്, പട്ടികജാതി പദവിയും സംവരണവും ദളിത് ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും നല്‍കാന്‍ പാഴ്ശ്രമം നടത്തി. എന്നാല്‍ ചില സാങ്കേതിക കാരണം പറഞ്ഞു, പ്രസ്തുത ബില്ലിന് ലോക്‌സഭയില്‍ അന്നത്തെ സ്പീക്കര്‍ ശിവരാജ് പട്ടീല്‍ അനുമതി നിഷേധിച്ചു. ലോക്‌സഭയുടെ കാലാവധി അവസാനിച്ചതിന്റെ അടുത്ത ദിവസം, രാഷ്‌ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ മുമ്പാകെ ഇതേ കാര്യസാധ്യത്തിനായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്നും, ഇത് ഒരു ബില്ലായി അടുത്ത സഭയില്‍ അവതരിപ്പിച്ചാല്‍ മതിയെന്നും പറഞ്ഞു രാഷ്‌ട്രപതി തിരിച്ചയച്ചു.

തുടര്‍ന്നു വന്ന വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ആരും ഈ ആവശ്യം ഉന്നയിച്ചതേയില്ല. 2004ല്‍ യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്ന നാള്‍ മുതല്‍ പട്ടികജാതി സംവരണം ദളിത് ക്രിസ്ത്യാനികള്‍ക്കും, ദളിത് മുസ്സീങ്ങള്‍ക്കും നല്‍കാനുള്ള ശ്രമം ആരംഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ദളിത് ക്രിസ്ത്യാനി ഒരു പൊതു താല്‍പര്യ ഹര്‍ജിയിലൂടെ, പട്ടികജാതി സംവരണം ദളിത് ക്രിസ്ത്യാനികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്ക് അനുകൂലമായി വാദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിനെ നിയോഗിച്ചു. കേരളത്തില്‍ നിന്നുള്ള പത്തോളം പട്ടികജാതി സംഘടനകള്‍ എതിര്‍കക്ഷിയായി ചേര്‍ന്നു. കേസ് ഇപ്പോഴും സുപ്രീം കോടതിയിലാണ്. പത്തിലധികം റിട്ട് ഹര്‍ജികള്‍ വിവിധ ക്രൈസ്തവ സഭകളും, സംഘടനകളും, മുസ്ലീം സംഘടനകളും ഫയല്‍ ചെയ്തിട്ടുമുണ്ട്. ഈ കേസ്സുകള്‍ നടത്തുന്നതിന് സിബിസിഐയും മറ്റു ക്രൈസ്തവസഭയിലെ മെത്രാന്‍ സഭയും മുസ്ലീം സംഘടനകളും രംഗത്ത് സജീവമായിട്ടുണ്ട്. 

പട്ടികജാതിക്കാര്‍ക്ക് വേണ്ടി വിശ്വഹിന്ദു പരിഷത്തും, ആര്‍എസ്എസ്സും രംഗത്തുണ്ട്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും, രവിശങ്കര്‍ പ്രസാദും കേന്ദ്ര മന്ത്രിമാരാകുന്നത് വരെ, പട്ടികജാതി സംഘടനകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ സൗജന്യമായി വാദിച്ചു. ഇപ്പോള്‍ പട്ടികജാതിക്കാര്‍ക്ക് അനുകൂലമായി വാദിക്കാന്‍ അറ്റോര്‍ണി ജനറലിനെ ചുമതലപ്പെടുത്തിയിരിക്കുകയുമാണ്.

ഈ വിഷയത്തെക്കുറിച്ച് ദളിത് ക്രിസ്ത്യാനികളേയും, ദളിത് മുസ്ലീങ്ങളേയും സഹായിക്കാന്‍ വേണ്ടി അവര്‍ക്ക് അനുകൂലമായ തെളിവുകള്‍ ഉണ്ടാക്കി ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍ എന്ന ഒരു മതന്യൂനപക്ഷ കമ്മീഷനെ നിയമിച്ചു. ആ കമ്മീഷന്‍ ചെയര്‍മാന്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ശേഷം കോണ്‍ഗ്രസ് നോമിനിയായി രാജ്യസഭ അംഗമായിരുന്ന ജസ്റ്റീസ് രംഗനാഥ മിശ്ര ആയിരുന്നു. ഈ കമ്മീഷനിലെ മെമ്പര്‍ സെക്രട്ടറി ആശാ ദാസ് ഐഎഎസ് ഒഴികെയുള്ള അംഗങ്ങള്‍ ന്യൂനപക്ഷ മതക്കാര്‍ ആയിരുന്നു. അവര്‍ തട്ടിക്കൂടിയ റിപ്പോര്‍ട്ടില്‍ പട്ടികജാതി പദവിയും, സംവരണവും ദളിത് ക്രിസ്ത്യാനികള്‍ക്കും, ദളിത് മുസ്ലീങ്ങള്‍ക്കും നല്‍കാന്‍ ശുപാര്‍ശ ഉണ്ട്. ഇതിന് എതിരായി ശക്തമായൊരു വിയോജനക്കുറിപ്പ് മെമ്പര്‍ സെക്രട്ടറി ആശാദാസ് എഴുതിയിട്ടുമുണ്ട്. 

 ബി.ജെ.പിയും എന്‍ഡിഎ ഘടകകക്ഷികളും ഒഴികെയുള്ള സകല രാഷ്‌ട്രീയ പാര്‍ട്ടികളും, ആ തട്ടിക്കൂട്ടു റിപ്പോര്‍ട്ടു നടപ്പാക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര ഭരണത്തില്‍ നിന്നു ബിജെപി പോയാല്‍ പട്ടികജാതി സംവരണം ഇവിടത്തെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും തട്ടിയെടുക്കും. നിലവിലുള്ള 15% സംവരണത്തിന്റെ പങ്കുപറ്റാന്‍ രാജ്യത്തെ മുഴുവന്‍ ദളിത് ക്രിസ്ത്യാനികളും, ദളിത് മുസ്ലീങ്ങളും ഉണ്ടാകും. 

പട്ടികജാതി സംവരണത്തിന്റെ കാര്യത്തില്‍ പട്ടികജാതിക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി മാത്രം. ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നു ആവശ്യപ്പെടുന്ന ഒരേയൊരു ദേശീയ രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണ്. പട്ടികജാതി സംവരണം ദളിത് ക്രിസ്ത്യാനിക്കും, ദളിത് മുസ്ലീമിനും പങ്കുവെയ്‌ക്കാനുള്ള കൊള്ള മുതലല്ല എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടി ബിജെപി മാത്രം. ഈ കേസ്സുകളുടെ നടത്തിപ്പിന് ആര്‍എസ്എസ്സും വിഎച്ച്പിയും സഹായിക്കുന്നുമുണ്ട്. അതിനാല്‍ ബിജെപി, ആര്‍എസ്എസ്, വിഎച്ച്പിഎന്നീ രാഷ്‌ട്രീയ, ഹൈന്ദവ സംഘടനകള്‍ പട്ടികജാതിക്കാര്‍ക്ക് എതിരാണെന്ന പ്രചാരണത്തില്‍ യാതൊരു കഴമ്പുമില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടരേണ്ടത് ഓരോ പട്ടികജാതിക്കാരന്റെയും അവശ്യം ആണ്. 

(ലോയേഴ്സ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്,

കേരള ഹൈക്കോടതി, 

പ്രസിഡന്റാണു ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

Kerala

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

പുതിയ വാര്‍ത്തകള്‍

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.