തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2018ലെ കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചിരുന്നു. അവാര്‍ഡിന് 31 വരെ അപേക്ഷിക്കാം.
2018 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2018ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്‍എന്‍ക്രിപ്റ്റഡ്)/ ബ്യൂറോ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്സൈറ്റായ www.kerlafilm. com ല്‍നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. തിരുവനന്തപുരം നഗരത്തില്‍ ജനറല്ഹോസ്പിറ്റല് ജങ്ഷനിലെ ട്രിഡ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും.
അപേക്ഷകള്‍ 2019 ജനുവരി 31 വൈകിട്ട് അഞ്ചിന് മുന്‍പായി അക്കാദമിയുടെ സിറ്റി ഓഫീസിലോ കഴക്കൂട്ടം കിന്‍ഫ്രയിലെ ഓഫീസിലോ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: