– കേരള മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് (കെ-മാറ്റ് കേരള 2019) ഫെബ്രുവരി 17 ന് നടക്കും. കേരളത്തിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും എംബിഎ പ്രവേശനത്തിനാണ് പരീക്ഷ. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടികാര്‍ക്ക് 750 രൂപ മതി. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. https://kmatkerala.in.
– ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കൊല്ലം നടത്തുന്ന റെഗുലര്‍ എംഎസ്സി- േഫാറസ്ട്രി, വുഡ് സയന്‍സ് ആന്റ് ടെക്നോളജി, എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്, സെല്ലുലോസ് ആന്റ് പേപ്പര്‍ ടെക്നോളജി കോഴ്സുകൡ പ്രവേശനത്തിന് അപേക്ഷ ഏപ്രില്‍ 8 വരെ. അഡ്മിഷന് ടെസ്റ്റ് മേയ് 19 ന്. കോഴ്സ് ജൂലൈ 15 ന് ആരംഭിക്കും. അപേക്ഷാഫോറവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും ഡൗണ്‍ലോഡ് ചെയ്യാം. www.fridu.edu.in.
– ‘എയിംസ്’ ന്യൂദല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, പാറ്റ്ന, റായ്പൂര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജൂലൈയില്‍ ആരംഭിക്കുന്ന മെഡിക്കല്‍ പിജി (എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/എംഡിഎസ്) കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ദേശീയതലത്തില്‍ മേയ് 5 ന് നടത്തും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ബേസിക് രജിസ്ട്രേഷന് ഓണ്‍ലൈനായി ഫെബ്രുവരി 19 വരെ സ്വീകരിക്കും. www.aiimsexams.org.
– എന്‍ടിപിസി എന്‍ജിനീയറിംഗ് ബിരുദധാരികളെ എക്സിക്യൂട്ടീവ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നു. ഗേറ്റ്-2019 സ്കോര്‍ ആണ് മാനദണ്ഡം. ഒഴിവുകള്‍- ഇലക്ട്രിക്കല്‍ 47, മെക്കാനിക്കല്‍ 95, ഇലക്ട്രോണിക്സ് 25, ഇന്‍സ്ട്രുമെന്റേഷന്‍ 25, മൈനിംഗ് 15. ആകെ 207 ഒഴിവുകളുണ്ട്. 65% മാര്‍ക്കില്‍ കുറയാത്ത ബിഇ/ബിടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 27 വയസ്. അഭിരുചി പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. അപേക്ഷ ഓണ്‍ലൈനായി ജനുവരി 31 വരെ സ്വീകരിക്കും. www.ntpccareers.net.
പ്രതികരിക്കാൻ ഇവിടെ എഴുതുക: