പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നതും അരുണ്‍ ഗോപി സംവിധാനം ചെയ്യുന്നതുമായ രണ്ടാമത്തെ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് മകന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ലാല്‍-പ്രണവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ടോമിച്ചന് മുളകുപാടമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിര്‍മ്മാതാവ്. പുലിമുരുകന്റെ ആക്ഷന്‍ ഡയറക്ടറായ പീറ്റര്‍ ഹെയ്ന് തന്നെയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെയും ആക്ഷന്‍ ഡയറക്ടര്‍. ഛായാഗ്രഹണം അഭിനന്ദന് രാമാനുജനും സംഗീതം ഗോപി സുന്ദറും എഡിറ്റിങ് വിവേക് ഹര്ഷനും നിര്‍വ്വഹിക്കും. പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്, സുരേഷ് കുമാര്‍, ധര്മജന് ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ട്രെയിലറില്‍ പ്രണവിന്റെ ആക്ഷന്‍ തന്നെയാണ് ഹൈലറ്റ് ഘടകം.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘ആദി’ക്കു വേണ്ടി പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസമായിരുന്നു പ്രണവ് പരിശീലിച്ചത്. എന്നാല്‍ പുതിയ ചിത്രത്തിനു വേണ്ടി താരം മറ്റൊരു ശാരീരിക അഭ്യാസം കാഴ്ച വയ്ക്കുന്നത്. കടലിലൂടെ നടത്തുന്ന ‘സര്‍ഫിങ്’ ആണ് പുതിയ പ്രണവ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: