Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യകാലടിയും ഗന്ധര്‍വ ശാപവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 03:44 am IST
in Samskriti

കേരളം ഭരിച്ചിരുന്ന പള്ളിബാണപ്പെരുമാള്‍ ഒരിക്കല്‍ സൂര്യകാലടി ഭട്ടതിരിയെ ആളയച്ചു വരുത്തി. പെരുമാളിന്റെ ഭാര്യയ്‌ക്ക് ഗന്ധര്‍വ ബാധയുയായിരുന്നു. മന്ത്രവാദങ്ങള്‍ എത്രയൊക്കെ ചെയ്തിട്ടും ഗന്ധര്‍വന്‍ ഒഴിഞ്ഞു പോയില്ല. ഗന്ധര്‍വന്റെ ഉപദ്രവം നിമിത്തം ഭാര്യയുടെ ഗര്‍ഭം അലസിപ്പോകുന്നുവെന്നും എങ്ങനെയെങ്കിലും ബാധ ഒഴിപ്പിച്ചു തരണമെന്നും  പെരുമാള്‍, ഭട്ടതിരിയോട് സങ്കടമുണര്‍ത്തിച്ചു.

ഭട്ടതിരി വൈകാതെ ബാധയൊഴിപ്പിക്കാന്‍ വേണ്ട സാധനങ്ങളുടെ ചാര്‍ത്തെഴുതി നല്‍കി. ചാര്‍ത്തിലുള്ളതെല്ലാം സംഘടിപ്പിച്ചതോടെ ഭട്ടതിരി മന്ത്രവാദം തുടങ്ങി. പിണിയാളെ ഇരുത്തി ചക്രം വരച്ച് ഹോമകര്‍മാദികള്‍ എന്തൊക്കെ ചെയ്തിട്ടും പിണിയാള്‍ ഉറഞ്ഞുതുള്ളിയില്ല. ഗന്ധര്‍വന്‍ തന്റെ ആകര്‍ഷണത്തിലേക്ക് വരുന്നില്ലെന്നു കണ്ടതോടെ ഭട്ടതിരിക്ക് വാശിയായി. ബ്രാഹ്മണര്‍ക്ക് നിഷിദ്ധമായ പല കര്‍മങ്ങളും തുടങ്ങി. പലജന്തുക്കളെയും മുറിച്ച് ഹോമിച്ചു തുടങ്ങി. തുണിക്കഷ്ണങ്ങള്‍ നെയ്യില്‍ മുക്കി നിലത്തു വിരിച്ച് ഉറമ്പരിച്ച് കയറുമ്പോള്‍ അതെടുത്ത് ഹോമിക്കും. അദ്ദേഹം ചെയ്യുന്ന കര്‍മങ്ങള്‍ക്ക് കാഠിന്യമേറിയതോടെ ഗന്ധര്‍വന്‍ നിവൃത്തിയില്ലാതെ പ്രത്യക്ഷനായി. ഭട്ടതിരിയുടെ മുമ്പിലെത്തിയ ഗന്ധര്‍വന്‍ മന്ത്രതന്ത്രങ്ങളെക്കുറിച്ച് അദ്ദേഹവുമായി വാദിച്ചു. വാദത്തില്‍ ഭട്ടതിരി ജയിച്ചു.   

ഒരു തരത്തിലും  ജയിക്കാനാവുന്നില്ലെന്നു കണ്ട ഗന്ധര്‍വന്‍ ഭട്ടതിരിയോട് അടിയറവു പറഞ്ഞു. അങ്ങയെ ജയിക്കുവാന്‍ ആര്‍ക്കും കഴിയില്ല. അങ്ങയുടെ അച്ഛനെ  ഭക്ഷിച്ച യക്ഷി എന്റെ പ്രിയതമയായിരുന്നു. അവളെ അങ്ങ് സംഹരിച്ചു. ഇനി ഈ സ്ത്രീയെയും  വിട്ടു പോകാന്‍ അങ്ങ് ആജ്ഞാപിക്കരുത്. ഈ സ്ത്രീയില്‍ ആസക്തിയേറിയതു കൊണ്ടാണ് ഞാന്‍ വന്ന് ബാധിച്ചത്. ദയവു ചെയ്ത് ഇവളെ വിട്ടു പോകുന്നതിന് എന്നെ നിര്‍ബന്ധിക്കരുത്. 

അതു പറ്റില്ല, ഭാര്യയുടെ മേലുള്ള ബാധ ഒഴിപ്പിച്ചു തരാമെന്ന് ഞാന്‍ രാജാവിന് വാക്കു നല്‍കിയതാണ്. അതിനാല്‍ നീ സത്യം ചെയ്ത് ഇപ്പോള്‍ തന്നെ ഒഴിഞ്ഞു പോകണമെന്ന് ഭട്ടതിരി ഗന്ധര്‍വനോട് പറഞ്ഞു. പോയില്ലെങ്കില്‍ നിന്റെ യക്ഷിയുടെ ഗതിയായിരിക്കും നിനക്കെന്നും ഗന്ധര്‍വനെ ഓര്‍മിപ്പിച്ചു. സഹികെട്ട ഗന്ധര്‍വന്‍ ഇന്നേക്ക് പന്ത്രണ്ടാം ദിവസം അങ്ങ് മൂത്രം മുട്ടി മരിക്കട്ടെ എന്ന്  ഭട്ടതിരിയെ ശപിച്ചു. ഇതു കേട്ട ഭട്ടതിരി വ്യസനത്തോടെ ശാപമോക്ഷത്തിനപേക്ഷിച്ചു. പന്ത്രണ്ടാം ദിവസം തിരുവാലൂര്‍ പോയി ദര്‍ശനം കഴിച്ചാല്‍ മരിക്കയില്ലെന്ന് ഗന്ധര്‍വന്‍ ശാപമോക്ഷം നല്‍കി. ഗന്ധര്‍വന്‍ പിന്നീട് സത്യം ചെയ്ത് അവിടം വിട്ട്  പോയി. 

വളരെയേറെ സമ്മാനങ്ങള്‍ നല്‍കിയാണ് രാജാവ് ഭട്ടതിരിയെ യാത്രയാക്കിയത്. താമസിയാതെ രാജാവിന്റെ ഭാര്യ ഗര്‍ഭം ധരിച്ചു. ഒന്നും അലസിപ്പോകാതെ നാലഞ്ചു കുട്ടികള്‍ ഉണ്ടാവുകയും ചെയ്തു. 

 ഭട്ടതിരി മരിക്കുമെന്ന് പറഞ്ഞതിന്റെ തലേ ദിവസം തിരുവാലൂരില്‍ ഒരു അശരീരി കേട്ടു. നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും; അതിന് മൂന്നേമുക്കാല്‍ നാഴിക പകലിനു മുമ്പ് അത്താഴപ്പൂജയും കഴിച്ച് എല്ലാവരും പൊയ്‌ക്കൊള്ളണം എന്നായിരുന്നു അശരീരി. മരണദിവസം പകല്‍ തന്നെ ഭട്ടതിരി തിരുവാലൂരെത്തി. ശുദ്ധം മാറിയിരുന്നതിനാല്‍ കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞപ്പോള്‍ മൂത്രമൊഴിക്കണമെന്നു തോന്നി. മൂത്രം ഒഴിക്കാനിരുന്നപ്പോള്‍ വേണ്ടെന്നു തോന്നി എഴുന്നേറ്റു. വീണ്ടും കുളത്തിലിറങ്ങി ശൗചിച്ചു.

  കരയ്‌ക്കു കയറിയപ്പോള്‍ വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നി. മൂത്രം ഒഴിക്കാനിറങ്ങിയപ്പോള്‍ പിന്നെയും വേണ്ടെന്നു തോന്നി. ഇങ്ങനെ സന്ധ്യവരെ കഴിച്ചു കൂടി. സന്ധ്യയായപ്പോള്‍ അദ്ദേഹം ക്ഷീണിച്ചു കുളപ്പുരയില്‍ വീണു. വൈകാതെ ചക്രശ്വാസം വലിച്ചു തുടങ്ങി. അന്നു പ്രദോഷമായതിനാല്‍ അസംഖ്യം ജനങ്ങള്‍ അവിടെയുണ്ടായിരുന്നു. എങ്കിലും അശരീരി കേട്ടതിനെ തുടര്‍ന്ന് മൂന്നേമുക്കാല്‍ നാഴികപ്പകലേ അത്താഴവും കഴിച്ച് എല്ലാവരും പോയി. ഭട്ടതിരി മാത്രം മൂത്രമൊഴിക്കാന്‍ മുട്ടി ചക്രശ്വാസം വലിച്ച് കിടന്നു. അപ്പോള്‍   അദ്ദേഹം ഇങ്ങനെ പറഞ്ഞു; ‘ ഈശ്വരാ ഗ്രന്ഥത്തില്‍ കണ്ടതാണല്ലോ ഞാന്‍ ചെയ്തത്’ എന്ന് . അതിനു മറുപടിയായി ” സൂര്യകാലടി വേണം അങ്ങനെ ചെയ്യാന്‍ എന്ന് ഗ്രന്ഥത്തിലുണ്ടായിരുന്നോ”   എന്നൊരു അശരീരിയുണ്ടായതായും കേള്‍വിയുണ്ട്. ഇതൊരു പഴഞ്ചൊല്ലു പോലെ ജനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഒടുവില്‍, മൂത്രം മുട്ടി സഹിക്കവയ്യാതെ ഭട്ടതിരി അന്ത്യശ്വാസം വലിച്ചു. മരണവെപ്രാളത്തില്‍ ചാടിക്കടിച്ചതിന്റെ പാടുകള്‍ ഇന്നും തിരുവാലൂര്‍ കുളപ്പുരയുടെ തുലാങ്ങളിലും മറ്റും കാണാമെന്നു പറയപ്പെടുന്നു. 

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം
Kerala

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

New Release

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.