നിവിൻ പോളി നായകനാവുന്ന ഗീതു മോഹൻദാസ് ചിത്രം മൂത്തോന്റെ ടീസർ വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കും. ഇന്ത്യൻ സിനിമയിലെ അഞ്ചു പ്രധാന വ്യക്തികൾ ചേർന്നാണ് തങ്ങളുടെ സമൂഹ മാധ്യമങ്ങൾ വഴി ഒരേ സമയം ടീസർ പുറത്തിറക്കുന്നത്. ബോളിവുഡിലെ കരൺ ജോഹർ, അനുരാഗ് കശ്യപ്, തമിഴ് സിനിമയിലെ സൂര്യ ശിവകുമാർ, മലയാളത്തിലെ പൃഥ്വിരാജ് എന്നിവർ ചേർന്നാണ്. ആദ്യമായാവും ഇത്തരത്തിൽ ഒരു മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്.
സംവിധായക ഗീതു മോഹൻദാസിന്റേതാണ് തിരക്കഥയും. മലയാളത്തിലും ഹിന്ദിയിലുമായാണ് മൂത്തോൻ ഒരുങ്ങുന്നത്. ഈ വൻ ബജറ്റ് ചിത്രത്തിന്റെ ഹിന്ദി ഡയലോഗുകൾ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപും കൂടി ചേർന്നാണ്. നിവിന്റെ ഹിന്ദി പ്രവേശവും കൂടിയാവും ഈ ചിത്രം. രാജീവ് രവി ക്യാമറ കൈകാര്യം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവും സിനിമ സംവിധായകനുമായ അജിത്കുമാറിന്റേതാണ് എഡിറ്റിംഗ്. സംഗീതം ഗോവിന്ദ് വസന്ത. ആനന്ദ് എൽ.റായുടെ കളർ യെല്ലോ പ്രൊഡക്ഷൻസും, ജാർ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. ഈറോസ് ഇൻറ്റർനാഷണൽ ചിത്രം തിയേറ്ററുകളിലെത്തിക്കും.
ചേട്ടനെ അന്വേഷിച്ച് മുംബൈയിലെത്തുന്ന അനിയന്റെ കഥയാണ് മൂത്തോന്. വേറിട്ട ഗറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: