തല അജിത്തിന്റെ പൊങ്കല്‍ ചിത്രം വിശ്വാസത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തു. അജിത്തിന്റെ അന്‍പത്തിയെട്ടാമത്തെ ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്. നയന്‍താരയാണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചത്രം നിര്‍മ്മിച്ചിരിക്കുന്നത് സത്യ ജ്യോതി ഫിലിംസ് ആണ്. തല അജിത്തും സംവിധായകന് ശിവയും ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.
തല ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുന്നതെന്ന വാര്‍ത്തകളുണ്ടായിരുന്നു. അത് ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് ആവേശം കൂട്ടുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഡി. ഇമ്മാനാണ്.
തലൈവര്‍ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും പൊങ്കല്‍ റിലീസാണ്. ഇതോടെ പൊങ്കല്‍ ഹൈലൈറ്റ്സായ പേട്ടയും വിശ്വാസവും തമ്മില്‍ കടുത്ത മത്സരം പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: