ഷെയ്ന് നിഗം നായകനായി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടുകൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്.
ആന്‍ ശീതളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് രവിയുടെതാണ് തിരക്കഥ.
ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്ടൈന്മെന്റ്സും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: