-ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ (നാവികര്‍) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. 3400 ഒഴിവുകളുണ്ട്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കാണ് അവസരം. 2019 ഓഗസ്റ്റ്/ഒക്ടോബര്‍ പരിശീലന കോഴ്സുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ ‘സെയിലര്‍’ തസ്തികയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. (1) സെയിലേഴ്സ് സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (എസ്എസ്ആര്‍) ഒഴിവുകള്‍ 2500. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടു/സീനിയര്‍ സെക്കന്‍ഡറി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസ്സായിരിക്കണം. 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31 നും മധ്യേ ജനിച്ചവരാകണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസും നല്ല കാഴ്ചശക്തിയുമുണ്ടാകണം.
(2) സെയിലേഴ്സ് ആര്‍ട്ടിഫൈസര്‍ അപ്രന്റീസ്, ഒഴിവുകള്‍ 500. യോഗ്യത- ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു ബോര്‍ഡ് പരീക്ഷ 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. 1999 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരാകണം. 157 സെ.മീറ്ററില്‍ കുറയാത്ത ഉയരം, ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടാകണം.
(3) സെയിലേഴ്സ് മെട്രിക് റിക്രൂട്ട്മെന്റ്-എംആര്‍, 2019 ഒക്ടോബര്‍ ബാച്ചില്‍ 400 ഒഴിവുകള്‍. ഷെഫ്, സ്റ്റിവാര്‍ഡ്, ഹൈജിനിസ്റ്റ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. യോഗ്യത എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പരീക്ഷ പാസ്സായിരിക്കണം. 1998 ഒക്ടോബര്‍ ഒന്നിനും 2002 സെപ്തംബര്‍ 30 നും മധ്യേ ജനച്ചവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. ഉയരം 157 സെ.മീറ്ററില്‍ കുറയരുത്.
പരീക്ഷാ ഫീസ് 205 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ഇല്ല. അപേക്ഷ ഓണ്‍ലൈനായി 2018 ഡിസംബര്‍ 14 മുതല്‍ 30 വരെ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാകും.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. 2019 ജൂണ്‍ 20 ന് മെരിറ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ഐഎന്‍എസ് ചില്‍ക്കയിലാണ് ബേസിക് ട്രെയിനിങ്. പരിശീലനകാലം മാസം 14600 രൂപ സ്റ്റൈപന്റ് ലഭിക്കും. സെയിലര്‍ തസ്തികയുടെ ശമ്പളനിരക്ക് 21700-69100 രൂപയാണ്. താമസസൗകര്യം, ചികിത്സാ സഹായം, ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി, പെന്ഷന് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളുമുണ്ട്. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ പദവി വരെ ഉദ്യോഗക്കയറ്റം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: