ജയസൂര്യ, സിദ്ധാർത്ഥ ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പ്രേതം 2″ ക്രിസ്തുമസിന് തിയ്യേറ്ററിലെത്തുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിമാനം ഫെയിം ദുർഗ്ഗ കൃഷ്ണ, ക്വീൻ ഫെയിം സാനിയ അയ്യപ്പന് എന്നിവർ നായികമാരാവുന്നു.
ജയരാജ് വാര്യർ, ഡോക്ടര്‍ റോണി, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, മിനോൺ എന്നിവരാണ് മറ്റു താരങ്ങൾ. വരിക്കാശേരി മനയിൽ എത്തുന്ന ഒരു സംഘത്തിന് നേരെയുണ്ടാകുന്ന ആക്രമണം തുടർന്ന് മെന്റലിസ്റ്റ് ഡോൺ ബോസ്കോ ഇവിടെയെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ചിത്രമായ പ്രേതത്തിന് കേരളത്തിന് അകത്തും പുറത്തും നല്ല വരവേൽപ്പാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച സിനിമ കൂടിയാണ് പ്രേതം.
ക്യാമറ- വിഷ്ണു നാരായണൻ, കല-മനു ജഗത്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സരിത ജയസൂര്യ, സ്റ്റിൽസ്-സന്തോഷ് പട്ടാമ്പി, പരസ്യകല-ഏന്റെണി സ്റ്റീഫൻ, എഡിറ്റർ-വി സാജൻ, അസോസിയേറ്റ് ഡയറക്ടര്‍-മാത്യു, സംവിധാന സഹായികൾ-ബിനിൽ ബി ബാബു, അനൂപ്, ജിബിൻ, സുധീഷ്, ഫിനാന്‍സ് കൺട്രോളർ-വിജീഷ് രവി, ഓഫീസ്സ് നിർവ്വഹണം-ഡിറ്റോ ഷാജി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിന്റോ ഇരിങ്ങാലക്കുട, സജി ചന്തിരൂർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം, വിതരണം-പുണ്യാളൻ റിലീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: