പാകിസ്ഥാനു ഇന്ത്യ നല്കിയ മിന്നല്‍ പ്രഹരം ,സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും ആ അഭിമാന നിമിഷങ്ങള്‍ അഭ്രപാളിയിലേക്കെത്തുന്നു. ‘ ഉറി ‘ എന്ന പേരില്‍ നവാഗതനായ ആദിത്യ ധര് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ട്രെയിലറും പുറത്തിറങ്ങി.
ചിത്രത്തില്‍ വിക്കി കൗശലാണ് പ്രധാന വേഷത്തിലെത്തുന്നത്.യാമി ഗൗതം,കൃതി എന്നിവരാണ് മറ്റ് താരങ്ങള്‍.2019 ജനുവരി 11 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സേനയുടെ ധീരോജ്ജ്വലമായ ദൗത്യമായിരുന്നു ഉറി ആക്രമണത്തിനു നല്കിയ തിരിച്ചടി .അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സേനയുടെ ധീരോജ്ജ്വലമായ ദൗത്യം സര്‍ജ്ജിക്കല്‍ സ്ട്രൈക്കിന്റെ ദൃശ്യങ്ങള്‍.
ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാനൊരുങ്ങുമ്പോള്‍ കൂടുതല്‍ പാക് സൈനികരെത്തിയതും ആക്രമണം ശക്തമായതിനെ കുറിച്ചും സര്‍ജ്ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്ത കമാന്‍ഡോകള്‍ തന്നെ വിവരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: