തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒരടി പിന്നോട്ട്. ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം ചില ദിവസങ്ങളിലായി ക്രമീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ചില പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് ദര്‍ശനം സാധിക്കുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന് മുന്‍ വിധിയില്ല. കോടതി പറഞ്ഞത് അനുസരിക്കുകയാണ്. മുന്‍പ് കോടതി വിധി ഉണ്ടായപ്പോള്‍ അതു നടപ്പിലാക്കുകയാണു ചെയ്തത്. ആ വിധിക്കു വ്യതിയാനം വരുത്തിയിട്ടില്ല. നാളെ കോടതി മറ്റൊരു കാര്യം പറഞ്ഞാല്‍ അതു നടപ്പിലാക്കും. ഇതു ദുര്‍വാശിയുടെ പ്രശ്നമല്ല. ജനാധിപത്യ രാജ്യമാണ് നമ്മുടേത്. കോടതി വിധി നടപ്പിലാക്കുന്നതു ദുര്വാശിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ശബരിമല യശസോടെ ഉയര്‍ന്നുവരാന്‍ ക്രമീകരണം ഉണ്ടാക്കും. യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനു മറ്റൊരു മാര്‍ഗമില്ല. സെപ്റ്റംബറിലെ ഉത്തരവ് നിലനില്‍ക്കുന്നതായാണ് കോടതി പറഞ്ഞത്. വിശ്വാസികളുടെ വിശ്വാസത്തിന് സംരക്ഷണം കൊടുക്കുന്ന സര്‍ക്കാര്‍, എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണം. കോടതിയും അത് വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ കോടതിയെ അനുസരിക്കുകയേ മാര്‍ഗമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: